Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഉ​ന്ന​ത​ർ​ക്കു​മാ​യി അ​മീ​റി​ന്റെ ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
iftar meet at Lusail palace
cancel
camera_alt

ലു​സൈ​ൽ പാ​ല​സി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ജ​ഡ്ജി​മാ​ർ, മ​ത​പ​ണ്ഡി​ത​ർ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വ്യ​ക്തി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ലു​സൈ​ൽ പാ​ല​സി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് വി​രു​ന്ന് ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ രാ​ജ​കു​ടും​ബ​ത്തി​ൽ ഉ​ന്ന​ത വ്യ​ക്തി​ക​ൾ പ​​ങ്കെ​ടു​ത്തു. അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ അ​ബ്ദു​ല്ല അ​ൽ ഗാ​നിം, ശൈ​ഖു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. അ​തി​ഥി​ക​ളെ അ​മീ​ർ സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു ജ​ഡ്ജി​മാ​ർ, മ​ത​പ​ണ്ഡി​ത​ർ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അം​ഗ​ങ്ങ​ൾ, വി​ദ്യ​ഭ്യാ​സ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി വി​രു​ന്നൊ​രു​ക്കി​യ​ത്. മ​ന്ത്രി​മാ​ർ, ശൈ​ഖു​മാ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

ലു​സൈ​ൽ പാ​ല​സി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AmirIftar meetQatar News
News Summary - Qatar Amir conducts iftar meet
Next Story