Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ അ​മേ​രി​ക്ക​യി​ൽ; പ​രി​ശീ​ല​നം ത​കൃ​തി

text_fields
bookmark_border
ഖ​ത്ത​ർ അ​മേ​രി​ക്ക​യി​ൽ; പ​രി​ശീ​ല​നം ത​കൃ​തി
cancel
camera_alt

കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഖ​ത്ത​ർ ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ദോ​ഹ: ലോ​ക​ക​പ്പി​ന്റെ ആ​വേ​ശം കൊ​ടി​യി​റ​ങ്ങി ആ​റു​മാ​സ​ത്തി​നു ശേ​ഷം മ​റ്റൊ​രു ടൂ​ർ​ണ​മെ​ന്റി​നാ​യി ‘അ​ന്നാ​ബി’​ക​ൾ ബൂ​ട്ടു​കെ​ട്ടു​ന്നു. ഞാ​യ​റാ​ഴ്ച കി​ക്കോ​ഫ് കു​റി​ക്കു​ന്ന കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന ഖ​ത്ത​റി​ന്റെ പ​ടി​യാ​ളി​ക​ൾ ഇ​പ്പോ​ൾ പോ​രാ​ട്ട​വേ​ദി​യാ​യ അ​മേ​രി​ക്ക​യി​ൽ പ​രി​ശീ​ല​നം ത​കൃ​തി​യാ​ക്കി തു​ട​ങ്ങി. ബു​ധ​നാ​ഴ്ച അ​മേ​രി​ക്ക​യി​ലെ​ത്തി​യ കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സി​നു കീ​ഴി​ലു​ള്ള ടീം ​വ്യാ​ഴാ​ഴ്ച മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ജൂ​ണ്‍ 25 മു​ത​ല്‍ ജൂ​ലൈ 17 വ​രെ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​ല്‍ 16 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ഖ​ത്ത​റി​ന്റെ ആ​ദ്യ​മ​ത്സ​രം ഹെ​യ്തി​ക്ക് എ​തി​രെ​യാ​ണ്. ഹോ​ണ്ടു​റാ​സും മെ​ക്സി​കോ​യു​മാ​ണ് ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ മ​റ്റ് എ​തി​രാ​ളി​ക​ള്‍. ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ല്‍ മൂ​ന്നാ​ഴ്ച​ത്തെ ക്യാ​മ്പി​ന് ശേ​ഷ​മാ​ണ് ഖ​ത്ത​ര്‍ ട‌ീം ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

അ​ക്രം അ​ഫീ​ഫും, ഹ​സ​ന്‍ ഹൈ​ദോ​സും അ​ട​ക്ക​മു​ള്ള സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ക്ക് വി​ശ്ര​മം ന​ല്‍കി​യാ​ണ് കോ​ച്ച് കാ​ര്‍ലോ​സ് ക്വി​റോ​സ് ത​ന്റെ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ടീം ​സെ​മി ഫൈ​ന​ലി​ല്‍ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingQatar American
News Summary - Qatar American; training
Next Story