Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ–​അ​മേ​രി​ക്ക...

ഖ​ത്ത​ർ–​അ​മേ​രി​ക്ക ത​ന്ത്ര​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്കം

text_fields
bookmark_border
ഖ​ത്ത​ർ–​അ​മേ​രി​ക്ക ത​ന്ത്ര​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്കം
cancel

ദോ​ഹ: ഖ​ത്ത​റും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ജ​നു​വ​രി 30ന് ​ചൊ​വ്വാ​ഴ്ച യു.​എ​സ്​ ത​ല​സ്​​ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണി​ൽ തു​ട​ക്ക​മാ​കും. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ത്വി​യ്യ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, ഉൗ​ർ​ജ്ജ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സാ​ലി​ഹ് അ​ൽ സാ​ദ നേ​തൃ​ത്വം ന​ൽ​കു​ന്ന ഉൗ​ർ​ജ്ജ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, ശൈ​ഖ് അ​ഹ്മ​ദ് ബി​ൻ ജാ​സിം ആ​ൽ​ഥാ​നി നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക വാ​ണി​ജ്യ മ​ന്ത്രാ​ല​യം, അ​ലി ശെ​രീ​ഫ് അ​ൽ ഇ​മാ​ദി ത​ല​വ​നാ​യധ​ന​മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ ഉ​ന്ന​ത പ്ര​തി​നി​ധി സം​ഘം ത​ന്നെ​യാ​ണ് ഖ​ത്ത​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 

പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം, ഭ​ര​ണ വി​ക​സ​ന, തൊ​ഴി​ൽ സാ​മൂ​ഹി​ക​കാ​ര്യ​മ​ന്ത്രാ​ല​യം, ഗ​താ​ഗ​ത വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം, ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി, ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്, ഖ​ത്ത​ർ ഇ​ൻ​വെ​സ്​​റ്റ്മെ​ൻ​റ് അ​തോ​റി​റ്റി, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നുമു​ള്ള മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ളും വാ​ഷിം​ഗ്ട​ണി​ലേ​ക്ക് തി​രി​ക്കും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ഖ​ത്ത​റു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ക​രാ​റു​ക​ളും ധാ​ര​ണാ​പ​ത്ര​ങ്ങ​ളും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കും. ച​ർ​ച്ച​ക​ളു​ടെ സ​മാ​പ​ന​ത്തി​ൽ ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തും.

Show Full Article
TAGS:Qatar-America discussion gulf news malayalam news 
Web Title - Qatar-America discussion start from tuesday
Next Story