ദോഹ: ഖത്തറിെൻറ തന്ത്രപ്രധാനമായ പങ്കാളിയാണ് തുർക്കിയെന്നും ഏത് സാഹചര്യങ്ങളിലും തുർക്കിക്കാവശ്യമായ സഹായവും പിന്തുണയും നൽകുന്നതിൽ നിന്നും ഒരിക്കലും ഖത്തർ പിന്തിരിയുകയില്ലെന്നും തുർക്കിയിലെ ഖത്തർ സ്ഥാനപതി സലീം ബിൻ മുബാറക് അൽ ശാഫി പറഞ്ഞു.
ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധത്തിെൻറയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിെൻറയും ആഴം വ്യക്തമാക്കുന്നതായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കഴിഞ്ഞ ദിവസത്തെ തുർക്കി സന്ദർശനമെന്നും അൽ ശാഫി വ്യക്തമാക്കി.
തുർക്കി ജനതക്കുള്ള ഖത്തറിെൻറ പൂർണ പി ന്തുണ ഇനിയും തുടരും.
മേഖലാ, അന്തർദേശീയ തലങ്ങളിലെ വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും നി ലപാടുകളിലെ സാമ്യത ശ്രദ്ധേയമാണ്. ഖത്തർ, തുർക്കി രാജ്യങ്ങളിലെ രണ്ട് നേതൃത്വവും ജനങ്ങളും തമ്മിലുള്ള ബന്ധം ആരാജ്യങ്ങളുടെ പ്രധാന ചാലകശക്തിയാണെന്നും അനാദുൽ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിഷ് ലിറക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി മില്യൻ ഡോളറുകളാണ് ഖത്തരികൾ എക്സ്ചേഞ്ച് ചെയ്യുന്നതെന്നും തുർക്കിയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലും ഖത്തർ അതിെൻറ പിന്തുണ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണെന്നും സലീം ബിൻ മുബാറക് അൽ ശാഫി വ്യക്തമാക്കി.