ദോഹ: ഇൗജിപ്ത് അന്യായമായി തടവിൽ ഇട്ടിരിക്കുന്ന തങ്ങളുടെ ജീവനക്കാരനെ ഉടൻ മോചിപ്പിക്കണമെന്ന് അൽജസീറ ആവശ്യപ്പെട്ടു. വിചാരണയോ ഔദ്യോഗികമായി കുറ്റമോ ചുമത്താതെ 600 ദിവസമായി തടവിലിട്ടി രിക്കുന്ന അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് ചാനൽ ആ വശ്യപ്പെട്ടത്. മഹ്മൂദിനെതിരായ നടപടിയെ അറബ് മനുഷ്യാവകാശ സംഘടനകളും മാധ്യമആവിഷ്കാര സ്വാ തന്ത്യ കൂട്ടായ്മകളും അപലപിച്ചിരുന്നു. മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യുഎന്നും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. കുടുംബവുമായി അവധി ആഘോഷിക്കാന്‍ കെയ്റോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ രാജ്യാന്തര സംഘടനകള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കണമെന്നും അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടു. തുടരന്വേഷണങ്ങ ളുടെ പേരു പറഞ്ഞ് ഇദ്ദേഹത്തിെൻറ തടവ് ഈജിപ്ഷ്യന്‍ അധികൃതര്‍ തുടര്‍ച്ചയായി പുതുക്കുകയാണ്. രാ ജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്തെന്നാരോപിച്ചാണ് തടവിലിട്ടിരിക്കുന്നത്. 2013 മുതല്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ ഭരണകൂടം ഉന്നമിടുന്നുണ്ട്.