‘പറന്ന്..പറന്ന് ’ ഖത്തര്‍ എയര്‍വെയ്സിന് ചരിത്രനേട്ടം
text_fieldsദോഹ: ദോഹയില്‍ നിന്ന് ന്യൂസിലാന്‍ഡ് സിറ്റിയായ ഓക്ലന്‍ഡിലേക്ക് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമയം എന്ന നേട്ടവുമായി സര്‍വീസ് നടത്തി ഖത്തര്‍ എയര്‍വെയ്സ് ചരിത്രത്തില്‍ ഇടംപിടിച്ചു. ന്യുസിലന്‍റിലത്തെിയ ഖത്തര്‍ എയര്‍വെയ്സിന്‍െറ ക്യൂ.ആര്‍.920 ബോയിങ് 777-220 എല്‍.ആര്‍ വിമാനത്തിന് ഓക്ലാന്‍ഡ് അധികൃതര്‍ ഉജ്ജ്വല സ്വീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 5.10ന് ദോഹ ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രതിരിച്ച വിമാനം ഇന്നലെ പുലര്‍ച്ചെ ഏഴരക്ക് ഓക്ലാന്‍ഡ് വിമാനത്താവളത്തിലത്തെി ചേര്‍ന്നുവെന്ന് ഖത്തര്‍ എയര്‍വെയ്സ് ട്വിറ്ററില്‍ കൂടി അറിയിച്ചു. 17 മണിക്കൂര്‍ 30 മിനിറ്റ് സമയം കൊണ്ട്, 9,032 മൈല്‍ ദൂരം സഞ്ചരിച്ചാണ് വിമാനം ലക്ഷ്യസ്ഥാനത്തത്തെിയത്. ദുബായ്, നോര്‍ത്തേണ്‍ ഒമാന്‍, തെക്കേ ഇന്ത്യ, ശ്രീലങ്ക, ഇന്ത്യന്‍ മഹാസമുദ്രം, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലൂടെ കടന്നുപോയിരുന്നു. വിമാനത്താവളത്തിലത്തെില്‍ ഖത്തര്‍ എയര്‍വെയ്സിന്‍െറ ദീര്‍ഘ ദൂര വിമാനത്തെ ഫയര്‍, റെസ്ക്യൂ സേനകളുടെ നേതൃത്വത്തില്‍ ജലപീരങ്കി ഉപയോഗിച്ച് വിമാനത്തിനുമേല്‍ വെള്ളം തളിച്ചാണ് വിമാനത്താവള അധികൃതര്‍ സന്തോഷം രേഖപ്പെടുത്തിയത്.
നാല് പൈലറ്റുകളും പതിനഞ്ച് കാബിന്‍ ക്രൂ ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആദ്യ സര്‍വീസില്‍ എക്കോണമിയില്‍ 217 ഉം ബിസിനസ്സ് ക്ളാസില്‍ 42 യാത്രക്കാരും ഉണ്ടായിരുന്നത്. വണ്‍ വേ എക്കോണമി ക്ളാസ് ടിക്കറ്റിന് 4605റിയാലായിരുന്നു യാത്രക്ക് ഈടാക്കിയിരുന്നത്.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസിന്‍െറ ഉടമയെന്ന ചരിത്ര നേട്ടം ഖത്തര്‍ എയര്‍വെയ്സിന്‍െറ തിളക്കം കൂട്ടുന്നതാണ്. നിലവിലെ ദുബായ്-ഓക്ലാന്‍ഡ് (8,824 മൈല്‍) റെക്കൊര്‍ഡാണ് ഖത്തര്‍ എയര്‍വെയസ് പിന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
