Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വേ​ന​ല​വ​ധി​ക്കാ​ല​ത്ത്​ കൂ​ടു​ത​ൽ യാ​ത്ര പ്ലാ​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​

text_fields
bookmark_border
വേ​ന​ല​വ​ധി​ക്കാ​ല​ത്ത്​ കൂ​ടു​ത​ൽ യാ​ത്ര പ്ലാ​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​
cancel
Listen to this Article

ദോ​ഹ: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഖ​ത്ത​റി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ര​വ​ധി ഓ​ഫ​റു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്.

ലോ​ക​ത്തി​ലെ മു​ൻ​നി​ര വി​മാ​ന​ത്താ​വ​ള​മാ​യ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ത​ങ്ങ​ളു​ടെ ആ​ഗോ​ള വ്യോ​മ​യാ​ത്ര ശൃം​ഖ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ളാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​നു​ള്ള​ത്.

ലോ​കോ​ത്ത​ര ബീ​ച്ച് ഗേ​റ്റ്​​വേ​ക​ൾ, ന​ഗ​ര​ങ്ങ​ൾ, സാ​ഹ​സി​ക​ത ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ഡെ​സ്​​റ്റി​നേ​ഷ​നു​ക​ൾ, കു​ടും​ബ സൗ​ഹൃ​ദ ഇ​ട​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും. 140ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളു​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കു​ന്ന അ​വി​സ്​​മ​ര​ണീ​യ യാ​ത്ര അ​നു​ഭ​വ​ങ്ങ​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ വേ​റി​ട്ട് നി​ർ​ത്തു​ന്ന​ത്.

ഈ ​വേ​ന​ലി​ൽ വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര മേ​ഖ​ല​യി​ൽ വ​ലി​യ തി​രി​ച്ചു വ​ര​വു​ണ്ടാ​കു​മെ​ന്ന് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും യാ​ത്ര​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​സ്വ​ദി​ക്കു​ന്ന​തി​നും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​നും യാ​ത്ര​ക്കാ​രെ ക്ഷ​ണി​ക്കു​ക​യാ​ണെ​ന്നും സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം യാ​ത്ര വി​ല​ക്കു​ക​ൾ കാ​ര​ണം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​ത്രാ​മേ​ഖ​ല വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ് പോ​യി​രു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ൽ ബാ​കി​ർ, യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​താ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ട​ലോ​ര​ങ്ങ​ളും ബീ​ച്ച് റി​സോ​ർ​ട്ടു​ക​ളു​മാ​യി അ​ത്യാ​ക​ർ​ഷ​ക​മാ​യ ബാ​ലി, ഫു​ക്കെ​റ്റ്, സീ​ഷെ​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്രാ​ഗ്, റോം, ​ബാ​ങ്കോ​ക്ക് തു​ട​ങ്ങി​യ മ​നോ​ഹ​ര ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സാ​ന്റോ​റി​നി, മാ​ല​ദ്വീ​പ്, പാ​രി​സ്​ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airways
News Summary - Qatar Airways with more travel plans during the summer
Next Story