Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ജ​ന്യ ​ഹൈ​സ്പീ​ഡ്...

സൗ​ജ​ന്യ ​ഹൈ​സ്പീ​ഡ് വൈ​ഫൈ​യു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

text_fields
bookmark_border
സൗ​ജ​ന്യ ​ഹൈ​സ്പീ​ഡ് വൈ​ഫൈ​യു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്
cancel
camera_alt

Representational Image

ദോ​ഹ: യാ​ത്ര​ക്കാ​ർ​ക്ക് അ​തി​വേ​ഗ സൗ​ജ​ന്യ ഇ​ന്റ​ർ​നെ​റ്റ് വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​ലോ​ൺ മ​സ്കി​ന്റെ സ്റ്റാ​ർ​ലി​ങ്കു​മാ​യി കൈ​കോ​ർ​ത്ത് ഖ​ത്ത​ർ എ​യ​ർ​വേ​സ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലും റൂ​ട്ടു​ക​ളി​ലു​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ്റ്റാ​ർ​ലി​ങ്കു​മാ​യു​ള്ള ക​രാ​റി​ലൂ​ടെ. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ പ​ഞ്ച​ന​ക്ഷ​ത്ര യാ​ത്രാ​നു​ഭ​വം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ്റ്റാ​ർ​ലി​ങ്കി​ന്റെ സേ​വ​നം ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സൗ​ജ​ന്യ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം സ​ജീ​വ​മാ​കു​ന്ന​തോ​ടെ ആ​കാ​ശ സ​ഞ്ചാ​ര​ത്തി​നി​ടെ യാ​ത്ര​ക്കാ​ർ​ക്ക് സെ​ക്ക​ൻ​ഡി​ൽ 350 എം.​ബി (മെ​ഗാ​ബൈ​റ്റ്) വ​രെ അ​തി​വേ​ഗ വൈ​ഫൈ സ്പീ​ഡ് ആ​സ്വ​ദി​ക്കാ​നാ​കും. യാ​ത്ര​ക്കാ​ർ​ക്ക് ഇ​തി​ലൂ​ടെ വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നും ഇ​ഷ്ട കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ വി​ഡി​യോ കാ​ണു​ന്ന​തി​നും ത​ത്സ​മ​യ സം​പ്രേ​ഷ​ണം, ഗെ​യി​മി​ങ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച യാ​ത്രാ​വി​മാ​ന​മെ​ന്ന നി​ല​യി​ൽ മി​ക​ച്ച അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്കൊ​ണ്ട് ഗ്രൂ​പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ​ബാ​കി​ർ പ​റ​ഞ്ഞു. സ്‍പേ​സ് എ​ക്സി​നു കീ​ഴി​ലു​ള്ള സ്റ്റാ​ർ​ലി​ങ്കി​ന്റെ ഇ​ന്റ​ർ​​നെ​റ്റ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യി മാ​റു​ക​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്. നേ​ര​ത്തേ ജെ .​എ​സ്.​എ​ക്സ്, ഹ​വ​യാ​ൻ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ ബാ​ൾ​ടി​ക്, സി​പ്എ​യ​ർ എ​ന്നി​വ​യാ​ണ് സ്റ്റാ​ർ​ലി​ങ്കു​മാ​യി കൈ​കോ​ർ​ത്ത​ത്. സ്റ്റാ​ർ​ലി​ങ്കു​മാ​യു​ള്ള ക​രാ​റി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഒ​റ്റ ക്ലി​ക്കി​ലൂ​ടെ ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത വൈ​ഫൈ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കും.

ഉ​യ​ർ​ന്ന വേ​ഗ​വും താ​മ​സ​മി​ല്ലാ​ത്ത സേ​വ​ന​വു​മാ​ണ് സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ആ​ഗോ​ള യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത​തും സൗ​ജ​ന്യ​വു​മാ​യ വൈ​ഫൈ സേ​വ​നം ന​ൽ​കു​ന്ന​തി​ന് സ്റ്റാ​ർ​ലി​ങ്കു​മാ​യു​ള്ള ക​രാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ഇ​ൻ ​ൈഫ്ല​റ്റ് അ​നു​ഭ​വ​ത്തി​ലേ​ക്കു​ള്ള ഏ​റ്റ​വും നൂ​ത​ന​മാ​യ ചു​വ​ടു​വെ​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യോ​ജ​നം ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ​ബാ​കി​ർ പ​റ​ഞ്ഞു.ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​തി​വേ​ഗ, ലോ ​ലേ​റ്റ​ൻ​സി ഇ​ന്റ​ർ​നെ​റ്റാ​ണ് സ്റ്റാ​ർ​ലി​ങ്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysElon MuskQatarhigh-speed Wi-FiStar Link
News Summary - Qatar Airways with free high-speed Wi-Fi
Next Story