Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎഫ്​ വൺ അലങ്കാരത്തിൽ...

എഫ്​ വൺ അലങ്കാരത്തിൽ ഖത്തർ എയർവേസ്; റേസിങ്​ ട്രാക്കിൻെറ ആവേശം 'വാനോളം'

text_fields
bookmark_border
എഫ്​ വൺ അലങ്കാരത്തിൽ ഖത്തർ എയർവേസ്;   റേസിങ്​ ട്രാക്കിൻെറ ആവേശം വാനോളം
cancel
camera_alt

ഫോർമുല വൺ ലോഗോയും ഡിസൈനുമായി പുറത്തിറങ്ങിയ ഖത്തർഎയർവേസ് ബോയിങ് 777 വിമാനം

ദോഹ: ​ഫോർമുല വൺ കാറോട്ട പോരാട്ടത്തിൻെറ വേഗവും ആവേശവും പകർത്തുന്ന ഡിസൈനുകളുമായി ഖത്തർ എയർവേസ്​ ബോയിങ്​ 777 എയർ ക്രാഫ്​റ്റ്​. അടുത്തിടെയാണ്​ ഫോർമുല വണ്ണുമായി ഖത്തർഎയർവേസ്​ സ്​പോൺസർഷിപ്പ്​ കരാറിലെത്തിയത്​.

അതിൻെറ തുടർച്ചയായാണ്​ ലോകമെങ്ങുമുള്ള കാറോട്ട പ്രേമികളുടെ വേഗപ്പൂമായ ഫോർമുല വണ്ണിൻെറ ലോഗോയും റേസിങ്​ ട്രാക്കിൻെറ ആവേശവും വേഗവുമെല്ലാം പകർത്തിയ വിമാനം പുറത്തിറക്കിയത്​. വിമാനത്തിൻെറ പുറംഭാഗത്ത്​ എഫ്​.വൺ ഡിസൈനുകൾ തയ്യാറാക്കുന്നതിൻെറ വീഡിയോ കഴിഞ്ഞ ദിവസം ഖത്തർ എയർവേസ്​ പങ്കുവെച്ചിരുന്നു.

ഫോർമുല വണ്ണിൻെറ ഒഫീഷ്യൽ ​േഗ്ലാബൽ എയർലൈൻ പാട്​ണർ പദവിയാണ്​ ഖത്തർ എയർവേസിനുള്ളത്​. എഫ്​.വണ്ണിലെ ഖത്തർ ഗ്രാൻഡ്​പ്രീ പോരാട്ടതതിന്​ ഒക്​ടോബർ ആറ്​ മുതൽ എട്ട്​ വരെ ലുസൈൽ ഇൻറർനാഷണൽ സർക്യുട്ട്​ വേദിയകാനിരിക്കെയുമാണ്​ ആകാശത്ത്​ എഫ്​. വണ്ണിൻെറ ലോഗേയും ​വഹിച്ച്​ ഖത്തർ എയർവേസ്​ പറക്കാൻ ഒരുങ്ങുന്നത്​. ഡിസ്​കവർ ഖത്തർ വഴി ഫോർമുല വൺ ഫാൻ എക്​സ്​പിരിയൻസ്​ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്​. നേരത്തെ ലോകകപ്പ്​ ഫുട്​ബാളിൻെറ ലോഗോ പതിപ്പിച്ച ഖത്തർ എയർവേസ്​ വിമാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula OneQatar AirwaysQatar
News Summary - Qatar Airways with Formula One designs that capture speed and excitement
Next Story