Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ എ​ക്​​സ്​​പോ...

ദോ​ഹ എ​ക്​​സ്​​പോ യാ​ത്ര പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

text_fields
bookmark_border
ദോ​ഹ എ​ക്​​സ്​​പോ യാ​ത്ര പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്
cancel
camera_alt

Representational Image

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ എ​ക്‌​സി​ബി​ഷ​ന് വേ​ദി​യു​ണ​രാ​ൻ പ​ത്തു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ലോ​ക​മെ​ങ്ങു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്ര​ത്യേ​ക യാ​ത്ര പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഹോ​ളി​ഡേ​​സ്. എ​ക്‌​സ്‌​പോ​യി​ലേ​ക്കു​ള്ള സൗ​ജ​ന്യ പ്ര​വേ​ശ​ന​മു​ൾ​പ്പെ​ടെ ​ൈഫ്ല​റ്റ്-​ഹോ​ട്ട​ൽ പാ​ക്കേ​ജു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ലു​ള്ള പാ​ക്കേ​ജു​ക​ളി​ൽ ‘എ​ക്‌​സ്‌​പോ ദോ​ഹ 2023’നെ ​യാ​ത്ര​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 30 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന എ​ക്‌​സ്‌​പോ​ക്ക് അ​ൽ ബി​ദ്ദ പാ​ർ​ക്കാ​ണ് വേ​ദി​യാ​കു​ന്ന​ത്. ആ​റ് മാ​സം നീ​ളു​ന്ന എ​ക്‌​സ്‌​പോ​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ക്കും. 2024 മാ​ർ​ച്ച് എ​ട്ടി​ന് അ​വ​സാ​നി​ക്കു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ എ​ക്‌​സ്‌​പോ​യി​ൽ ക​ല​യും സം​സ്‌​കാ​ര​വും കൃ​ഷി​യും മു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ച​ക​രീ​തി​ക​ളും രു​ചി​ഭേ​ദ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കും.

ദോ​ഹ എ​ക്‌​സ്‌​പോ സാം​സ്‌​കാ​രി​ക, പാ​രി​സ്ഥി​തി​ക, സാ​ങ്കേ​തി​ക വി​സ്മ​യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണെ​ന്നും ഔ​ദ്യോ​ഗി​ക ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്രാ​നു​ഭ​വം സു​ഗ​മ​മാ​ക്കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. പ്രീ​മി​യം യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് സാ​ധാ​ര​ണ ഓ​പ്ഷ​നു​ക​ൾ​ക്ക് പു​റ​മേ​യു​ള്ള നി​ര​വ​ധി പാ​ക്കേ​ജു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

qatarairways.com/expo എ​ന്ന ലി​ങ്കി​ലൂ​ടെ എ​ക്‌​സ്‌​പോ ദോ​ഹ 2023ന്റെ ​യാ​ത്ര പാ​ക്കേ​ജു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാം. യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റോ​പ് ഓ​വ​ർ പാ​ക്കേ​ജു​ക​ളും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. പ്രീ​മി​യം, ല​ക്ഷ്വ​റി സ്റ്റോ​പ് ഓ​വ​ർ പാ​ക്കേ​ജു​ക​ൾ ഒ​രാ​ൾ​ക്ക് 23 ഡോ​ള​ർ മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് യാ​ത്ര പാ​ക്കേ​ജ്​ വി​ശ​ദാം​ശ​ങ്ങ​ൾ,മ​ട​ക്ക​യാ​ത്ര അ​ട​ക്ക​മു​ള്ള ​ൈഫ്ല​റ്റ് ടി​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ൽ താ​മ​സം, കോം​പ്ലി​മെ​ന്റ​റി എ​ക്‌​സ്‌​പോ എ​ൻ​ട്രി,ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ പ്രി​വി​ലേ​ജ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് പാ​ക്കേ​ജു​ക​ളി​ൽ ഏ​വി​യോ​സ്, ക്യു​പോ​യ​ന്റ്‌​സ് എ​ന്നി​വ ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​സ​രം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് കാ​ഷ് പ്ല​സ് ഏ​വി​യോ​സ് ഉ​പ​യോ​ഗി​ച്ച് പാ​ക്കേ​ജു​ക​ൾ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysQatarDoha ExpoTravel Packages
News Summary - Qatar Airways with Doha Expo Travel Packages
Next Story