Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​ ആരാധകർക്ക്​...

ലോകകപ്പ്​ ആരാധകർക്ക്​ വമ്പൻ പാക്കേജുമായി ഖത്തർ എയർവേസ്​

text_fields
bookmark_border
ലോകകപ്പ്​ ആരാധകർക്ക്​ വമ്പൻ പാക്കേജുമായി ഖത്തർ എയർവേസ്​
cancel
Listen to this Article

ദോ​ഹ: ലോ​ക​ക​പ്പി​ന്​ മാ​ച്ച്​ ടി​ക്ക​റ്റും വി​മാ​ന​യാ​ത്ര ടി​ക്ക​റ്റും താ​മ​സ​സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്​ പാ​ക്കേ​ജ്​ അ​വ​ത​രി​പ്പി​ച്ച്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്. ലോ​ക​ത്തി​ന്‍റെ ഏ​ത്​ ഭാ​ഗ​ത്തു​നി​ന്നും ഖ​ത്ത​റി​ൽ ക​ളി കാ​ണാ​ൻ എ​ത്തു​ന്ന ആ​രാ​ധ​ക​​ർ​ക്ക്​ യാ​ത്ര​യും താ​മ​സ​വും മ​ത്സ​ര ടി​ക്ക​റ്റും വാ​ഗ്ദാ​നം​ചെ​യ്യു​ന്ന ഓ​ഫ​റു​മാ​യാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ആ​രാ​ധ​ക​ർ​ക്ക്​ മി​ക​ച്ച പാ​ക്കേ​ജ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. qatarairways.com/FIFA2022 എ​ന്ന ലി​ങ്ക്​ വ​ഴി, ഇ​ഷ്ട ടീ​മി​നെ തി​ര​ഞ്ഞെ​ടു​പ്പ്​ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ക്കേ​ജു​ക​ളി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. ന​വം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്ന്​ വ​രെ​യു​ള്ള ടീം ​പാ​ക്കേ​ജ്, ന​വം​ബ​ർ 20 മു​ത​ൽ 27 വ​രെ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ള്ള ഗ്രൂ​പ്​ പാ​ക്കേ​ജ്, ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​​വ​രെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ള്ള ലേ​റ്റ​ർ ഗ്രൂ​പ്​ പാ​ക്കേ​ജ്, ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​ള്ള പ്രീ​ക്വാ​ർ​ട്ട​ർ പാ​ക്കേ​ജ്​ (ര​ണ്ട്​ മ​ത്സ​രം), ഡി​സം​ബ​ർ ഏ​ഴ്​ മു​ത​ൽ 11 വ​രെ​യു​ള്ള ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പാ​ക്കേ​ജ്​ (ര​ണ്ട്​ മ​ത്സ​രം), ഡി​സം​ബ​ർ 11 മു​ത​ൽ 19 വ​രെ​യു​ള്ള ഫൈ​ന​ൽ റൗ​ണ്ട്​ പാ​ക്കേ​ജ്​ (മൂ​ന്ന്​ മ​ത്സ​രം), 15 മു​ത​ൽ 19 വ​രെ ഫൈ​ന​ൽ പാ​ക്കേ​ജ്​ (ര​ണ്ട്​ മ​ത്സ​രം) എ​ന്നി​വ​യാ​ണ്​ ആ​രാ​ധ​ക​ർ​ക്കാ​യി ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ആ​രാ​ധ​ക​ർ​ക്കാ​യി ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ മ​ൾ​ട്ടി പാ​ക്കേ​ജ്​ ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ മാ​ച്ച്​ ടി​ക്ക​റ്റി​ന്​ ആ​വ​ശ്യ​ക്കാ​ർ ഉ​യ​ർ​ന്ന​തോ​ടെ, കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ക്കേ​ജ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​രാ​ധ​ക​ർ​ക്ക്​ ഫ​ല​പ്ര​ദ​മാ​വും.

പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ​ക്കാ​ണ്​ ഫാ​ൻ പാ​ക്കേ​ജ്​ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ​സ്​ കൂ​ടി​യാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 150 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​ൽ, ഏ​ത്​ കോ​ണി​ൽ​നി​ന്ന് ഖ​ത്ത​റി​ലെ​ത്താ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysWorld Cup fans
News Summary - Qatar Airways with a huge package for World Cup fans
Next Story