Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​യ​ർ​വേ​സി​ന്...

ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് പു​ര​സ്കാ​ര​ത്തി​ള​ക്കം

text_fields
bookmark_border
Qatar Airways
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ന്ന എ.​ടി.​എ​മ്മി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്

പ്ര​തി​നി​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് അം​ഗീ​കാ​ര​ത്തി​ന്റെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബി​സി​ന​സ് ട്രാ​വ​ല​ർ മി​ഡി​ൽ ഈ​സ്റ്റി​ന്റെ ര​ണ്ട് അ​വാ​ർ​ഡു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തേ​ടി​യെ​ത്തി​യ​ത്.

മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ്, മി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച റീ​ജ​ന​ൽ എ​യ​ർ​ലൈ​ൻ​സ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ എ.​ടി.​എം വേ​ദി​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ്ര​തി​നി​ധി​ക​ൾ ഏ​റ്റു​വാ​ങ്ങി. എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ ഓ​സ്ക​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ.​ടി.​എം ട്രാ​വ​ല​ർ പു​ര​സ്കാ​ര​ത്തി​ന് പൊ​തു വോ​ട്ടി​ന്റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഈ​സ്റ്റേ​ൺ റീ​ജ്യ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് മ​ർ​വ​ൻ കൊ​ലേ​ലാ​ത് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തേ​ടി അ​റ​ബ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ലും അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways
News Summary - Qatar Airways wins award
Next Story