Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫു​ക്ക​റ്റി​ലേ​ക്ക്​...

ഫു​ക്ക​റ്റി​ലേ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​

text_fields
bookmark_border
ഫു​ക്ക​റ്റി​ലേ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​
cancel
camera_alt

താ​യ്​​ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​െൻറ സൗ​ന്ദ​ര്യം

ദോ​ഹ: പ്ര​സി​ദ്ധ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ താ​യ്​​ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. ബാ​ങ്കോ​ങ്കി​ലേ​ക്ക് പ്ര​തി​വാ​ര​മു​ള്ള 12 സ​ർ​വി​സു​ക​ളോ​ടെ പ്ര​തി​വാ​രം താ​യ്​​ല​ൻ​ഡി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 16 ആ​കും.

ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി താ​യ്​​ല​ൻ​ഡ് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും വാ​ക്സി​നെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​ന്ദ​ർ​ശ​നാ​നു​മ​തി.ബു​ധ​ൻ, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി പു​ല​ർ​ച്ച 2.55ന് ​പു​റ​പ്പെ​ടു​ന്ന ക്യൂ ​ആ​ർ 840 ന​മ്പ​ർ വി​മാ​നം ഉ​ച്ച​ക്ക് 1.30ന് ​ഫു​ക്ക​റ്റി​ലി​റ​ങ്ങും.

തി​രി​കെ തി​ങ്ക​ൾ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി പു​ല​ർ​ച്ച 2.30ന് ​ഫു​ക്ക​റ്റി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ക്യു.​ആ​ർ 841 ന​മ്പ​ർ വി​മാ​നം പു​ല​ർ​ച്ച 5.30ന് ​ദോ​ഹ​യി​ലി​റ​ങ്ങും.

2010ൽ ​ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെൻറ 93ാമ​ത് ഡെ​സ്​​റ്റി​നേ​ഷ​നാ​യാ​ണ് ഫു​ക്ക​റ്റി​ലേ​ക്കു​ള്ള സ​ർ​വി​സി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തു​ട​ക്കം കു​റി​ച്ച​ത്. വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​യി നി​ര​വ​ധി അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ളാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ലി​ദ്വീ​പ്, ഇ​സ്​​തം​ബൂ​ൾ, തി​ബി​ലി​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പു​തി​യ ക്വാ​റ​ൻ​റീ​ൻ ഫ്രീ ​പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ല​ക്ഷ്യ​സ്​​ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷ​വും തി​രി​ച്ച് ഖ​ത്ത​റി​ലെ​ത്തി​യ​ശേ​ഷ​വും ക്വാ​റ​ൻ​റീ​ൻ ബാ​ധ​ക​മ​ല്ല എ​ന്ന​താ​ണ് പാ​ക്കേ​ജു​ക​ളു​ടെ സ​വി​ശേ​ഷ​ത.

കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഖ​ത്ത​രി പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും പു​തി​യ പാ​ക്കേ​ജു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ഹോ​ളി​ഡേ​യ്സിെൻറ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തു​താ​യി ലോ​ഞ്ച് ചെ​യ്ത ഹോ​ളി​ഡേ​യ്സിെൻറ അ​റ​ബി വെ​ബ്സൈ​റ്റ് വ​ഴി പാ​ക്കേ​ജു​ക​ൾ ബു​ക്ക് ചെ​യ്യാം. അ​റ​ബി സം​സാ​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ വ​ർ​ധി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പു​തി​യ അ​റ​ബി വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രീ​സി​ലെ ഏ​ഥ​ൻ​സ്, മൈ​ക്കൊ​നോ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ഹോ​ളി​ഡേ​യ്സ്​ നേ​ര​ത്തേ ത​ന്നെ അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 4380 റി​യാ​ൽ മു​ത​ലാ​ണ് ഇ​വി​ടേ​ക്കു​ള്ള പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റ്, പ്ര​ഭാ​ത ഭ​ക്ഷ​ണം, മൂ​ന്ന് രാ​ത്രി താ​മ​സം, ട്രാ​ൻ​സ്​​ഫ​ർ, കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക സ​ഹാ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പാ​ക്കേ​ജ്.

മേ​യ് 14 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജ് കാ​ലാ​വ​ധി. മാ​ലി​ദ്വീ​പി​ലേ​ക്ക് 5766 റി​യാ​ൽ മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തെ പാ​ക്കേ​ജ് ആ​രം​ഭി​ക്കു​ന്നു. റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കു​ള്ള സീ ​പ്ലെ​യി​ൻ ട്രാ​ൻ​സ്​​ഫ​ർ ഇ​തി​ലു​ൾ​പ്പെ​ടും. ഇ​സ്​​തം​ബൂ​ളി​ലേ​ക്കു​ള്ള പാ​ക്കേ​ജു​ക​ൾ​ക്ക് 2420 റി​യാ​ലും തി​ബി​ലി​സി​ലേ​ക്ക് 3340 റി​യാ​ലും മു​ത​ലാ​ണ് നാ​ല് രാ​ത്രി​ക​ളു​ൾ​പ്പെ​ടു​ന്ന പാ​ക്കേ​ജു​ക​ളു​ടെ നി​ര​ക്ക്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ qatarairwaysholidays.com/qaen/offers/quarantinefreeholidays എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും.

വ്യോ​മ​യാ​ന മേ​ഖ​ല പ​തി​യെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​മ്പ​നി പ​ഴ​യ​തു​പോ​ലെ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഗ്രൂ​പ്​​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. വി​മാ​ന​യാ​ത്ര​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​കും. ഇ​തി​ന​കം ത​ന്നെ വി​വി​ധ ക​മ്പ​നി​ക​ൾ യാ​ത്ര​ക്ക്​ മു​േ​മ്പ വാ​ക്​ സി​നേ​ഷ​‍െൻറ രേ​ഖ​ക​ൾ ചോ​ദി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways
News Summary - Qatar Airways to resume service to Phuket
Next Story