ഖത്തർ എയർവേസ് ചിറകിൽ ക്ലബ് ലോകകപ്പും
text_fieldsഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും ഖത്തർ എയർവേസ് സി.ഇ.ഒ എൻജി. ബദ്ർ മുഹമ്മദ് അൽ മീറും
ദോഹ: ജൂൺ 14ന് അമേരിക്കയിൽ കിക്കോഫ് കുറിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് പങ്കാളികളായ ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസും. ലോകത്തെ ചാമ്പ്യൻ ക്ലബുകളായ 32 ടീമുകൾ മാറ്റുരക്കുന്ന വമ്പൻ പോരാട്ടത്തിന്റെ ഔദ്യോഗിക എയർലൈൻ സ്പോൺസർമാരായാണ് ഖത്തർ എയർവേസ് എത്തുന്നത്. ലോകമെങ്ങും ആരാധകർ കാത്തിരിക്കുന്ന ഫുട്ബാൾ മേളയിലേക്ക് ഖത്തർ എയർവേസിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ലോകത്തെ കരുത്തരായ ക്ലബുകളെ ആദ്യമായി ഒരു പ്ലാറ്റ്ഫോമിൽ കാൽപന്ത് ലോകത്തിന് മുന്നിലെത്തിക്കുമ്പോൾ ഖത്തർ എയർവേസും സുപ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ കരാറിലൂടെ ഫിഫയുമായി വീണ്ടും ഫുട്ബാൾ കളത്തിൽ ഒന്നിക്കുകയാണെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ എൻജി. ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഫുട്ബാൾ താരങ്ങൾ, ഒഫിഷ്യൽസ്, ഫാൻസ് തുടങ്ങിയവരെ കളിക്കളത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഈ ടൂർണമെന്റിലൂടെയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ 12 വേദികളിലായാണ് വിവിധ വൻകരകളിൽനിന്നുള്ള ചാമ്പ്യൻ ക്ലബുകളായ 32 ടീമുകൾ മാറ്റുരക്കുന്നത്. ജൂൺ 14 മുതൽ ജൂലൈ 13 വരെയാണ് ടൂർണമെന്റ്. ടൂർണമെന്റിൽ പങ്കെടുക്കുന്ന പി.എസ്.ജി, ഇന്റർമിലാൻ ക്ലബുകളുടെ സ്പോൺസർമാർ കൂടിയാണ് ഖത്തർ എയർവേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

