അൽ ഉലയിൽ പറന്നിറങ്ങി ഖത്തർ എയർവേസ്
text_fieldsസൗദിയിലെ അൽ ഉലയിലേക്ക് ആദ്യ സർവിസ് നടത്തിയ ഖത്തർ എയർവേസ് വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു
ദോഹ: സൗദിയിലെ പുരാതന നഗരമായ അൽ ഉലയുടെ പൈതൃകകാഴ്ചകളിലേക്ക് പറന്നിറങ്ങി ഖത്തർ എയർവേസ്.
ദോഹയിൽ നിന്നും അൽ ഉലയിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവിസാണ് ഖത്തർ എയർവേസ് ആരംഭിച്ചത്. സൗദിയുടെയും അറബ് ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള പൈതൃക നഗരമാണ് അൽ ഉല. ഏഴായിരം വർഷത്തെ സാംസ്കാരിക പാരമ്പര്യങ്ങളുടെ ശേഷിപ്പുകളുള്ള നഗരം, ഭൂപ്രകൃതികൊണ്ടും ആകർഷകമാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ സൗദിയിൽനിന്നും ആദ്യം ഇടം നേടിയ സ്ഥലംകൂടിയാണിത്. സുഗന്ധവ്യഞ്ജന വ്യാപാരപാതയിൽ പ്രധാന നഗരം കൂടിയായിരുന്നു അൽ ഉല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

