13 എയർബസ് വിമാനങ്ങളുടെ സർവിസ് നിർത്തി ഖത്തർ എയർവേസ്
text_fieldsഖത്തർ എയർവേസ് എയർബസ് എ 350 വിമാനം
ദോഹ: വിമാനത്തിെൻറ ബാഹ്യാവരണത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഖത്തർ എയർവേസിെൻറ 13 എയർ ബസ് വിമാനങ്ങൾ സർവിസ് നിർത്തി. എയർബസ് എ 350 വിമാനത്തിെൻറ പുറംചട്ടയുടെ താഴെ നിർമാണത്തിൽ പാളിച്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇതുസംബന്ധിച്ച് ഖത്തർ എയർവേസ് അധികൃതർ നേരേത്തതന്നെ വിമാന നിർമാണ കമ്പനിയായ എയർബസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്നാണ് സർവിസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. വിമാനം പറക്കുേമ്പാൾ ഇന്ധന ലാഭത്തിനുവേണ്ടി ഭാരം കുറക്കാനായി പുറംചട്ടയുടെ കാര്യക്ഷമതയിൽ കമ്പനി വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം. കാരണങ്ങൾ കണ്ടെത്തി, പരിഹാര നടപടി സ്വീകരിക്കുംവരെ 13 വിമാനങ്ങളുടെയും സർവിസ് നടത്തില്ല.
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വീട്ടുവീഴ്ചയുമില്ലെന്നും താൽക്കാലിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയതായും അധികൃതർ വ്യക്തമാക്കി.നിലവിൽ 53 എയർബസ് വിമാനങ്ങളാണ് ഖത്തർ എയർവേസ് ഉപയോഗിക്കുന്നത്. എന്നാൽ, പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുംവരെ എയർബസ് വാങ്ങില്ലെന്ന് കഴിഞ്ഞ ജൂണിൽ എയർവേസ് അധികൃതർ അറിയിച്ചിരുന്നു.
അതിനിടെ, 76 പുതിയ വിമാനങ്ങൾക്ക് ഫ്രഞ്ച് കമ്പനിക്ക് ഓർഡർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

