Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപരോധം ഖത്തർ എയർവേയ്സ് അതിജയിച്ചു –സി.ഇ.ഒ അക്ബർ അൽബാക്കിർ
text_fieldsbookmark_border
ദോഹ: കഴിഞ്ഞ ആറ് മാസത്തിലധികമായി രാജ്യത്തിന് മേൽ സഖ്യ രാഷ്ട്രങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം മറികടക്കാൻ ഖത്തർ എയർവേയ്സിന് സാധിച്ചതായി സി.ഇ.ഒ അക്ബർ അൽബാക്കിർ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനകം ആഗോള തലത്തിൽ 50 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഖത്തർ എയർവേയ്സ് സ്വന്തമാക്കും.
ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് മേൻമയേറിയ ആതിഥ്യമരുളാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ടൂറിസ വികസനത്തിെൻറ ഭാഗമായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയും യാത്ര ക്കാരുടെ ഇഷ്ട വിമാനമായി മാറാൻ ഖത്തർ എയർവേയ്സിന് സാധിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. തായ്ല ൻറിലെ ശാഗ്മയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതിെൻറ ഭാഗമായി വിളിച്ചുചേർത്ത വാർത്താസമ്മേള നത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ എയർവേയ്സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിമാനത്താവളമാണ് ശാഗ്മയി. ആരോഗ്യ ടൂറിസത്തിെൻറ പ്രധാന കേന്ദ്രങ്ങളിെലാന്നാണിത്. ആഴ്ചയിൽ നാല് സർവീസാണ് ഖത്തർ എയർവേയ്സ് ഇവിടേക്ക് നടത്തുക. 2018 മാർച്ചോടെ പുതിയ 26 എയർപോർട്ടുകളിലേക്ക് കൂടി ഖത്തർ എയർവേയ്സ് സർവീസുകൾ ആരംഭിക്കും. ബർലിനിൽ ചേരുന്ന ഐ.ടി.ബി എക്സിബിഷനിൽ ഇതിെൻറ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അക്ബർ അൽബാക്കിർ അറിയിച്ചു. 80 രാജ്യങ്ങളിൽ നിന്നു ളളവർക്ക് ഖത്തറിലേക്ക് വരാൻ വിസ ആവശ്യമില്ലെന്ന പ്രഖ്യാപനം ഈ രാജ്യങ്ങളിൽ നിന്നുളള ഖത്തർ എയ ർവേയ്സ് വിമാനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story