Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​: എ​യ​ർ​ബ​സ്​ എ350–1000 ​ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ സിം​ഗ​പ്പൂ​രി​ലേ​ക്ക്

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​: എ​യ​ർ​ബ​സ്​ എ350–1000 ​ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ സിം​ഗ​പ്പൂ​രി​ലേ​ക്ക്
cancel

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ വി​മാ​ന നി​ര​യി​ലെ പു​തു​പു​ത്ത​നും സാ​ങ്കേ​തി​ക​ത്തി​ക​വി​ൽ മ​റ്റു​വി​മാ​ന​ങ്ങ​ളെ ക​വ​ച്ചു വെ​ക്കു​ക​യും ചെ​യ്യു​ന്ന എ350–1000 ​വി​മാ​നം ഇ​നി സിം​ഗ​പ്പൂ​രി​ലേ​ക്കും. ന​വം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് സിം​ഗ​പ്പൂ​രി​ലെ ചാ​ങ്കി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ എ​യ​ർ​ബ​സ്​ എ350–1000 ​വി​മാ​നം സ​ർ​വീ​സ്​ ന​ട​ത്തു​ക. കൂ​ടാ​തെ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ടോ​ക്കി​യോ​യി​ലെ ഹ​നേ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും എ350–1000 ​സ​ർ​വീ​സ്​ ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അ​റി​യി​ച്ചു. ദോ​ഹ​യി​ൽ നി​ന്നും സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള എ​യ​ർ​ബ​സ്​ എ350–900 ​വി​മാ​നം ക്ര​മേ​ണ​യാ​യി എ350–1000 ​ആ​ക്കി മാ​റ്റു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ന​വം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് ഇ​താ​രം​ഭി​ക്കു​ക. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ പൂ​ർ​ണ​മാ​യും എ​യ​ർ​ബ​സ്​ എ350–1000 ​വി​മാ​ന​മു​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ ദോ​ഹ–​സിം​ഗ​പ്പൂ​ർ സെ​ക്ട​റി​ലെ സ​ർ​വീ​സ്. നി​ല​വി​ൽ ദി​വ​സേ​ന മൂ​ന്ന് സ​ർ​വീ​സു​ക​ളാ​ണ് സിം​ഗ​പ്പൂ​രി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 

ടോ​ക്കി​യോ​വി​ലേ​ക്കും സിം​ഗ​പ്പൂ​രി​ലേ​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ നി​ര​യി​ലെ എ​യ​ർ​ബ​സ്​ എ350–1000 ​വി​മാ​ന സ​ർ​വീ​സ്​ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ​യെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സി ​ഇ ഒ ​അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച ആ​കാ​ശ​യാ​ത്രാ അ​നു​ഭ​വ​മാ​യി​രി​ക്കും എ​യ​ർ​ബ​സ്​ എ350–1000  ​ന​ൽ​കു​ക​യെ​ന്നും അ​ൽ ബാ​കി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​യ​ർ​ബ​സ്​ എ350–1000 െ​ൻ​റ ഗ്ലോ​ബ​ൽ ലോ​ഞ്ച​റാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ്​ ക്ലാ​സി​നു​ള്ള ക്യൂ ​സ്യൂ​ട്ട് ഘ​ടി​പ്പി​ച്ച വി​മാ​നം കൂ​ടി​യാ​ണ് എ​യ​ർ​ബ​സ്​ എ350–1000. ​ര​ണ്ട് ക്യാ​ബി​നു​ക​ളി​ലാ​യി 327 സീ​റ്റു​ക​ളാ​ണ് വി​മാ​ന​ത്തി​നു​ള്ള​ത്. 281 ഇ​ക​ണോ​മി ക്ലാ​സ്​ സീ​റ്റു​ക​ളും 18 ഇ​ഞ്ച് വി​സ്​​തൃ​തി​യി​ൽ 46 ക്യൂ ​സ്യൂ​ട്ട് ബി​സി​ന​സ്​ ക്ലാ​സു​ക​ളും അ​ട​ങ്ങു​ന്ന​താ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysqatar newsgulf news
News Summary - qatar airways start Singapore trip-qatar news
Next Story