ഖത്തർ എയർവേസിന് സ്കൈട്രാക്സ് കോവിഡ് സുരക്ഷാ പുരസ്കാരം
text_fieldsഅൾട്രാവയലറ്റ് കാബിൻ ശുദ്ധീകരണ സംവിധാനം ഉപയോഗിക്കുന്ന ഖത്തർ എയർവേസിെൻറ ഉൾവശം
ദോഹ: അന്താരാഷ്ട്ര വ്യോമഗതാഗത റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിെൻറ കോവിഡ് സുരക്ഷാ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയായി ഖത്തർ എയർവേസ്. 2020 ഡിസംബറിൽ സ്കൈട്രാക്സ് സംഘം നടത്തിയ വിവിധ പഠനങ്ങളുെടയും വിശദമായ വിവരശേഖരണത്തിെൻറയും അടിസ്ഥാനത്തിലാണ് പുരസ്കാരം. കോവിഡ് കാലത്ത് യാത്രക്കാർക്കും ജീവനക്കാർക്കുമായി നടത്തിയ സുരക്ഷാനടപടികൾ എന്തൊക്കെ, അത് ഏതു രൂപത്തിലാണ് നടപ്പാക്കിയത്, കോവിഡ് രഹിതയാത്രക്കായി സ്വീകരിച്ച നടപടികൾ തുടങ്ങിയവയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ൈഫ്ലറ്റ് ചെക് ഇൻ മുതൽ സ്വീകരിച്ച നടപടികളിൽ യാത്രക്കാരുടെ തൃപ്തി അടക്കമുള്ളവ പരിഗണിച്ചാണ് പുരസ്കാരം.
ഖത്തർ എയർവേസിെൻറ ആസ്ഥാന വിമാനത്താവളമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പാക്കിയ കോവിഡ് നടപടികളും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഹമദ് വിമാനത്താവളത്തെ ഈയടുത്ത് മിഡിലീസ്റ്റിലെയും ഏഷ്യയിലെയും ഏറ്റവും മികച്ച കോവിഡ്സുരക്ഷാവിമാനത്താവളമായി സ്കൈട്രാക്സ് തെരഞ്ഞെടുത്തിരുന്നു.
ലോകത്തെ മികച്ച വിമാനക്കമ്പനിയായി തെരഞ്ഞെടുക്കെപ്പട്ടതിൽ ഏറെ അഭിമാനവും സന്തോഷവുമുെണ്ടന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കൃത്യസമയത്തുതന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്പനിക്ക് സാധിച്ചു. യാത്രക്കാർക്കിടയിലെ സുരക്ഷാ അകലവും വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും ശുചീകരണവും അണുനശീകരണവും ഇതിൽ മുഖ്യപങ്ക് വഹിച്ചു. വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ അവർ സുരക്ഷിതരായിരിക്കണമെന്നാണ് കമ്പനിയുടെ നയം.
കോവിഡ്-19 അപകട സാധ്യതകൂടിയ രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്ക് ഖത്തർ എയർവേസ് അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് കോവിഡ് പരിശോധന നിർബന്ധമാക്കിയത് രോഗവ്യാപനം തടയുന്നതിൽ വളരെ നിർണായകമായിട്ടുണ്ട്. വിമാനത്തിനുള്ളിൽ അത്യാധുനിക ഹെപ വായു ശുചീകരണ സംവിധാനമാണ് ഉപയോഗിച്ച് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കമ്പനി 110 കേന്ദ്രങ്ങളിലേക്കായി ആഴ്ചയിൽ 800 വിമാനങ്ങളാണ് പറത്തുന്നത്. മാർച്ച് അവസാനത്തോടെ 130 കേന്ദ്രങ്ങളിലേക്ക് സർവിസ് വികസിപ്പിക്കാനാണ് പദ്ധതി.
99.988 ശതമാനം പേർക്കും കോവിഡ്മുക്ത യാത്ര
കോവിഡ്കാലത്ത് യാത്രക്കാർക്ക് ഖത്തർ എയർവേയ്സ് നൽകുന്നത് കോവിഡ്മുക്ത യാത്രകളാണ്. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേയ്സ് വിമാനത്തിൽ യാത്ര ചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്ക് മാത്രമാണ് കോവിഡ്-19 സ് ഥിരീകരിച്ചത്. ഫെബ്രുവരി മുതൽ 37000 കോവിഡ്-19 രഹിത വിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധ ഏറ്റില്ല.
മഹാമാരിയെ തുടർന്ന് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണുനശീകരണ പരിപാടികൾ തുടങ്ങിയവയുടെ ഫലമാണിത്. ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്ക് മാത്രമാണ് കോവിഡ് ഇക്കാലയളവിൽ സ്ഥിരീകരിച്ചത്.
വിമാനങ്ങളിൽ കാബിൻ ക്രൂ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നതിന് മുമ്പ് 0.002 ശതമാനം ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. പി.പി.ഇ കിറ്റ് ധരിക്കാൻ തുടങ്ങിയതിനു ശേഷം ഒരു ജീവനക്കാരനു പോലും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 2020 മേയ് മുതലാണ് ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയത്. അതോടൊപ്പം യാത്രക്കാർക്ക് ഫേസ് ഷീൽഡും ഖത്തർ എയർവേസ് നൽകിവരുന്നുണ്ട്. അത്യാധുനിക വൈറസ് നിരീക്ഷണ സംവിധാനമാണ് ഖത്തർ എയർവേസ് അവതരിപ്പിച്ചിരിക്കുന്നത്.
അൾട്രാവയലറ്റ് കാബിൻ ശുദ്ധീകരണം
വിമാനങ്ങളിൽ അൾട്രാവയലറ്റ് കാബിൻ ശുദ്ധീകരണ സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയാണ് ഖത്തർ എയർവേസ്. വിമാനത്തിെൻറ ഉൾവശം ശുദ്ധീകരിക്കാനും അതുവഴി ശുദ്ധവായു ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. വ്യത്യസ്ത ഇനങ്ങളിൽപ്പെടുന്ന വൈറസുകളെയും ബാക്ടീരിയകളെയും നിർജീവമാക്കാനും കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് അൾട്രാവയലറ്റ് കാബിൻ ശുദ്ധീകരണത്തിൽ ഉപയോഗിക്കുന്നത്. ആഗോള തലത്തിൽ പ്രമുഖരായ ഹണിവെൽ കമ്പനിയുടെ യു.വി കാബിൻ സംവിധാനമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നത്.
ബീവറേജ് കാർട്ടിെൻറ വലുപ്പത്തിലുള്ള യു.വി കാബിൻ സിസ്റ്റം വഴി വിമാനത്തിെൻറ സീറ്റുകൾ, വിമാത്തിനുള്ളിലെ പ്രതലങ്ങൾ, കാബിനുകൾ എന്നിവ കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കാതെ തന്നെ അണുമുക്തമാക്കാനും ശുദ്ധീകരിക്കാനും സാധിക്കും. ലോകാരോഗ്യ സംഘടനയും അയാട്ട (ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ)യും ശിപാർശ ചെയ്ത ശുചീകരണ, അണുനശീകരണ ഉപകരണങ്ങളും ഉൽപന്നങ്ങളുമാണ് ഖത്തർ എയർവേസ് ഉപയോഗിക്കുന്നത്. ഇതിനെല്ലാം പുറമേയാണ് സ്വയമേ പ്രവർത്തിക്കുന്ന യു.വി കാബിൻ സംവിധാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.