Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേസിന്റെ...

ഖത്തർ എയർവേസിന്റെ പേരിൽ തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി എയർലൈൻ അധികൃതർ

text_fields
bookmark_border
ഖത്തർ എയർവേസിന്റെ പേരിൽ തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി എയർലൈൻ അധികൃതർ
cancel

ദോഹ: ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഖത്തർ എയർവേസിന്റെ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പാസ്‌വേഡുകൾ, ബാങ്കിങ് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. ഖത്തർ എയർവേസ് ഒരിക്കലും സോഷ്യൽ മീഡിയ വഴി വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാറില്ല.

സോഷ്യൽ മീഡിയ വഴിയോ മറ്റ് മെസ്സേജുകൾ വഴിയോ ലഭിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകരുത്. ടിക്കറ്റ് ബുക്കിങ്, അന്വേഷണങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവക്കായി എയർലൈനിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക വെബ്‌സൈറ്റ്: qatarairways.com, മൊബൈൽ ആപ്പ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamAirwaysqatar​
News Summary - ഖത്തർ എയർവേസിന്റെ പേരിൽ തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി എയർലൈൻ അധികൃതർ
Next Story