Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യോ​​​മ​​​പാ​​​ത അ​​​ട​​​ച്ചി​​​ട​​​ൽ; 16,400 യാ​​​ത്ര​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ച്ച് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ്

text_fields
bookmark_border
വ്യോ​​​മ​​​പാ​​​ത അ​​​ട​​​ച്ചി​​​ട​​​ൽ;  16,400 യാ​​​ത്ര​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ച്ച് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ്
cancel

ദോ​​​ഹ: മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ വ്യോ​​​മ​​​പാ​​​ത പൂ​​​ർ​​​ണ്ണ​​​മാ​​​യും അ​​​ട​​​ച്ചി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ടു​​​ങ്ങി​​​പ്പോ​​​യ 16000 -ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​രെ​​​യാ​​​ണ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ച​​​തെ​​​ന്ന് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ് സി.​​​ഒ.​​​ഒ അ​​​ബ്ദു​​​ല്ല അ​​​ലി. കോ​​​വി​​​ഡ്, 2022 ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് എ​​​ന്നി​​​വ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ച അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്താ​​​ണ് ഈ ​​​വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഹ​​​മ​​​ദ് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സി​​​ന്റെ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

ആ​​​കെ 16,400ഓ​​​ളം യാ​​​ത്ര​​​ക്കാ​​​രാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ​​​ത്. ഇ​​​തി​​​ൽ 8,000 പേ​​​ർ ദോ​​​ഹ​​​യി​​​ലും 8,400 പേ​​​ർ വി​​​ദേ​​​ശ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു. ദോ​​​ഹ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി 61 ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി 15,600ലേ​​​റെ മു​​​റി​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യു​​​ക​​​യും സൗ​​​ജ​​​ന്യ താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ക​​​യും ചെ​​​യ്തു. കൂ​​​ടാ​​​തെ, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വെ​​​ച്ച് 15,000-ത്തി​​​ല​​​ധി​​​കം ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ത​​​ങ്ങു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നും അ​​​വ​​​രു​​​ടെ യാ​​​ത്ര പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രെ 24 മ​​​ണി​​​ക്കൂ​​​റും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം 70,000 -ല​​​ധി​​​കം കോ​​​ൾ അ​​​സി​​​സ്റ്റ​​​ൻ​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ച്ച് ദി​​​വ​​​സേ​​​ന 8,000 യാ​​​ത്ര​​​ക്കാ​​​രു​​​ടെ ടി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​തം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു ന​​​ൽ​​​കു​​​വാ​​​ൻ സാ​​​ധി​​​ച്ചു.

ജി​​​ദ്ദ​​​യി​​​ൽ നി​​​ന്ന് ദ​​​മ്മാ​​​മി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന്ന് ബ​​​സ് മാ​​​ർ​​​ഗം ദോ​​​ഹ​​​യി​​​ലേ​​​ക്കും യാ​​​ത്ര​​​ക്കാ​​​രെ എ​​​ത്തി​​​ച്ചു. കൂ​​​ടാ​​​തെ ദോ​​​ഹ​​​യി​​​ൽ നി​​​ന്ന് റി​​​യാ​​​ദി​​​ലേ​​​ക്കും അ​​​വി​​​ടെ നി​​​ന്ന് ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ടി​​​ലേ​​​ക്കും പ്ര​​​ത്യേ​​​ക സ​​​ർ​​​വി​​​സു​​​ക​​​ൾ ന​​​ട​​​ത്തി. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ 8,400 യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി മാ​​​ർ​​​ച്ച് ഏ​​​ഴു മു​​​ത​​​ൽ ഖ​​​ത്ത​​​ർ ആ​​​ഭ്യ​​​ന്ത​​​ര -വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും എം​​​ബ​​​സി​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​ത്യേ​​​ക സ​​​ർ​​​വി​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും എ​​​ല്ലാ​​​വ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. വ്യോ​​​മ​​​യാ​​​ന -വി​​​മാ​​​ന​​​ത്താ​​​വ​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്റു​​​ക​​​ൾ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ ഏ​​​കോ​​​പി​​​പ്പി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​താ​​​ണ് വേ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ൻ തു​​​ണ​​​യാ​​​യ​​​തെ​​​ന്നും യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ​​​ക്കാ​​​ണ് എ​​​പ്പോ​​​ഴും പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യെ​​​ന്നും അ​​​ബ്ദു​​​ല്ല അ​​​ലി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Airways safely relocates over 16,400 passengers amid airspace closures
Next Story