Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2026 6:24 PM IST Updated On
date_range 6 Aug 2026 6:24 PM ISTഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത് സർവിസുകൾ ആഗസ്റ്റ് 8 മുതൽ പുനരാരംഭിക്കും
text_fieldsbookmark_border
ദോഹ: ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ വിമാന സർവിസുകൾ ആഗസ്റ്റ് എട്ടു മുതൽ പുനരാരംഭിക്കും. വ്യാഴാഴ്ച ഖത്തർ എയർവേസ് അധികൃതർ പുറത്തിറക്കിയ വാർത്തക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ജൂലൈ 23 മുതൽ ഈ സർവിസുകൾ താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. നിലവിൽ അനുകൂലമായ സാഹചര്യത്തെ തുടർന്നാണ് സർവിസ് പുനരാരംഭിക്കുന്നത്. സർവിസുകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

