Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​​ഗോ​ള...

ആ​​ഗോ​ള പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് സാ​മ്പ​ത്തി​ക നേ​ട്ടം;7.08 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ അ​റ്റാ​ദാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്

text_fields
bookmark_border
ആ​​ഗോ​ള പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് സാ​മ്പ​ത്തി​ക നേ​ട്ടം;7.08 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ അ​റ്റാ​ദാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്
cancel

ദോ​ഹ: ആ​​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​ക്കോ​ഡ് സാ​മ്പ​ത്തി​ക നേ​ട്ട​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്. 83.8 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ എ​ന്ന മി​ക​ച്ച മൊ​ത്തം വ​രു​മാ​ന​മാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് കൈ​വ​രി​ച്ച​ത്. മാ​ർ​ച്ച് 31 ന് ​അ​വ​സാ​നി​ച്ച ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 7.08 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ (ഏ​ക​ദേ​ശം 1.94 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ) അ​റ്റാ​ദാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ന ലാ​ഭം 15.2 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ ആ​ണ്. ഇ​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ​യും വ്യോ​മ​പാ​ത അ​ട​ക്ക​ലി​നെ​യും അ​തി​ജീ​വി​ച്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​മാ​ണ് എ​യ​ർ​ലൈ​ൻ കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള വി​മാ​ന സ​ർ​വി​സു​ക​ളി​ൽ ഓ​ൺ-​ടൈം പെ​ർ​ഫോ​മ​ൻ​സി​ൽ ഏ​റ്റ​വും മി​ക​ച്ച നി​ര​ക്കാ​യ 86 ശ​ത​മാ​നം നി​ല​നി​ർ​ത്താ​നും ഖ​ത്ത​റി​ന്റേ ദേ​ശീ​യ എ​യ​ർ​ലൈ​ന് സാ​ധി​ച്ചു. വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 4.18 കോ​ടി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ലെ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ ശേ​ഷി പൂ​ർ​ണ്ണ​തോ​തി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ലും, ത​ങ്ങ​ളു​ടെ ആ​ഗോ​ള ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ ഹ​മ​ദ് അ​ൽ ഖാ​തി​ർ അ​റി​യി​ച്ചു. 2026 വേ​ന​ൽ​ക്കാ​ല​ത്തോ​ടെ 160ല​ധി​കം ഇ​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysdohaqatar​Qatar Riyal
News Summary - Qatar Airways reports financial gains despite global recession; net profit of 7.08 billion Qatari riyals recorded
Next Story