കൃത്യനിഷ്ഠയിൽ ഖത്തർ എയർവേസിന് ലോകാംഗീകാരം
text_fieldsദോഹ: ലോകത്തെ പ്രമുഖ ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ 'സിറിയം' പുറത്തിറക്കിയ 2025-ലെ ഓൺ-ടൈം പെർഫോമൻസ് റിവ്യൂവിൽ ഖത്തർ എയർവേസിന് പ്ലാറ്റിനം അവാർഡ്. ഭൂമധ്യരേഖാപരമായ വെല്ലുവിളികൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവക്കിടയിലും സർവിസുകൾ കൃത്യസമയത്ത് പൂർത്തിയാക്കിയതിനാണ് അംഗീകാരം. ഏറ്റവും സങ്കീർണമായ ഹബ്ബ് സംവിധാനങ്ങൾ കൈകാര്യം ചെയ്തിട്ടും ഖത്തർ എയർവേസ് പുലർത്തുന്ന പ്രവർത്തന അച്ചടക്കം മാതൃകാപരമാണെന്ന് സിറിയം സി.ഇ.ഒ ജെറമി ബോവൻ പ്രശംസിച്ചു. നിലവിൽ 304 വിമാനങ്ങളുമായി 170ൽ അധികം കേന്ദ്രങ്ങളിലേക്കാണ് കമ്പനി സർവിസ് നടത്തുന്നത്.
അതേസമയം, ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി. 2,51,864 സർവിസുകളിൽ 84.70 ശതമാനം കൃത്യനിഷ്ഠ ഉറപ്പാക്കിയാണ് ഹമദ് വിമാനത്താവളം ഈ പട്ടികയിൽ ഇടംപിടിച്ചത്.
എയർലൈനുകൾ, വിമാനത്താവളങ്ങൾ, സിവിൽ ഏവിയേഷൻ അതോറിറ്റികൾ തുടങ്ങി അറുനൂറിലധികം കേന്ദ്രങ്ങളിൽനിന്നുള്ള തത്സമയ വിവരങ്ങൾ വിശകലനം ചെയ്താണ് സിറിയം ഈ പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

