ദോഹ: ആകാശത്തിലെ രാജാക്കൻമാരായി ഖത്തർ എയർവേയ്്സ് വീണ്ടും. കഴിഞ്ഞ വർഷം പുതുതായി 25 വിമാനങ്ങളാണ് ഖത്തർ എയ ർവേയ്സ് നിരയിലെത്തിയത്. ഇതോടെ കമ്പനിയുടെ ആകെ വിമാനങ്ങളുടെ എണ്ണം 230 ആയി.
2018ൽ പുതിയ 25 സ്ഥലങ്ങളിലേക്ക് ഖത ്തർ എയർവേയ്സ് പുതുതായി സർവീസ് തുടങ്ങി. ഖത്തറിനുമേൽ അയൽരാജ്യങ്ങൾ അടിേച്ചൽപ്പിച്ച അന്യായ ഉപരോധത്തിനിടയി ലാണ് ഇൗ വളർച്ചയെന്നും ഇത് ഏറെ നിർണായകമാണെന്നും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തര്‍ രാജ്യാന്തര വ്യോമയാന എയ്റോ പൊളിറ്റിക്കല്‍ റഗുലേറ്ററി ഉച്ചകോടി (സിഎപിഎ)യുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ക്രാഫ്റ്റുകളുടെ ശരാശരി കാലപ്പഴക്കം അഞ്ചുവര്‍ഷമാണ്. 160ലധികം സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.
46,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. നിരവധി സുപ്രധാന പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ സ്വന്തമാക്കാനായി. ലോകത്തിലെ ഏറ്റവും ശക്തമായ എയര്‍ലൈനുകളില്‍ നിക്ഷേപം നടത്തുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് കർമപദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചിലഘട്ടങ്ങളില്‍ രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഇരകളായി സിവില്‍വ്യോമയാന മേഖല മാറാറുണ്ടെന്നും അത്തരം സംഘര്‍ഷങ്ങളില്‍ സംഘടന പക്ഷം ചേരാറില്ലെന്നും അയാട്ട ഡയറക്ടര്‍ ജനറലും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അലക്‌സാണ്ട്രെ ഡെ ജുനിയാക് പറഞ്ഞു.