ബോയിങില്‍ നിന്ന് നഷ്ടപരിഹാരം തേടി ഖത്തർ എയർവേയ്സ്
text_fieldsദോഹ: എയര്ഇറ്റലിയുടെ ഉടമസ്ഥതയിലുള്ള മാക്സ് ജെറ്റ്സ് എയര്‍ക്രാഫ്റ്റുകള്‍ക്ക് നേരി ട്ട അപകടത്തില്‍ വിമാനനിര്‍മാതാക്കളായ ബോയിങില്‍ നിന്നും നഷ്ടപരിഹാരം തേടി ഖത്തര്‍ എയര്‍വേയ്സ്. ബോയിങിെൻറ മാക്സ് ജെറ്റുകള്‍ അടുത്തിടെ മൂന്നു അപകടങ്ങളിലാണ് ഉള്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയിരുന്നു. എയര്ഇറ്റലിയുടെ സുപ്രധാന ഓഹരിപങ്കാളികളായ ഖത്തര്‍ എയര്വേയ്സിെൻറ നിക്ഷേപത്തെ ഇത് ബാധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ബോയിങില്‍ നിന്ന് നഷ്ടപരിഹാരം തേടുന്നതെന്ന് ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. 2017ലാണ് ഖത്തര്‍ എയര്‍വേയ്സ് എയര്ഇറ്റലിയുടെ 49ശതമാനം ഓഹരി സ്വന്തമാക്കിയത്. ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനാണിത്. ഇത്തിഹാദ് എയര്‍വേയ്സിന് ഭാഗിക ഓഹരിപങ്കാളിത്തമുള്ള അലിറ്റാലിയയാണ് ഒന്നാമത്. വിമാനങ്ങള്‍ ഗ്രൗണ്ടിങായതിനാല് ബോയിങ് തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അല്‍ബാകിര്‍ പറഞ്ഞു.
എന്നാല്‍ എത്രയാണ് സാധ്യതയുള്ള ചെലവ് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യയിലും മാര്‍ച്ചില്‍ എത്യോപ്യയിലും ബോയിങ് മാക്സ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. 350ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് എയര്‍ലൈനുകള്‍ ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ റദ്ദാക്കുകയും സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഖത്തര്‍ എയര്‍വേയ്സ് ഏതെങ്കിലുമൊരു മാക്സ് എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നും അത് തങ്ങളുെട എയര്ഇറ്റലിയിലെ നിക്ഷേപത്തെ ബാധിക്കുന്നുണ്ടെന്നും ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. എയര്ഇറ്റലി മൂന്നു മാക്സ് വിമാനങ്ങളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. മാക്സ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത് തങ്ങളെ ബാധിച്ചതായി അല്‍ബാകിര്‍ റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയോടു പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
