ഖത്തർ എയർവേസ് വിമാനം വാടകക്കെടുത്താലോ...
text_fieldsദോഹ: പണച്ചെലവ് അൽപം കൂടുമെന്ന് മാത്രം, ഖത്തർ എയർവേസിെൻറ വിമാനം വാടകക്കെടുത്ത് ഒന്ന് കറങ്ങണമെന്ന് ആഗ്രഹമുണ്ടോ.
ഉണ്ടെങ്കിൽ ഖത്തർ എയർവേസിെൻറ സ്വകാര്യ ചാർട്ടർ മുഖമായ ഖത്തർ എക്സിക്യൂട്ടിവിെൻറ ‘ഡയമണ്ട് എഗ്രിമെൻറ് േപ്രാഗ്രാം’ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മണിക്കൂറിന് നിശ്ചിത നിരക്കിൽ യാത്രാസമയം മുൻകൂട്ടി വാങ്ങാം. അതായത്, നിശ്ചിതമണിക്കൂറുകൾ നമുക്ക് വിമാനം വാടകക്കെടുക്കാം.വ്യക്തിഗത ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി തയാറാക്കിയ ‘ഡയമണ്ട് എഗ്രിമെൻറ്’ പ്രകാരമാണിത്. അത്യാധുനിക ൈപ്രവറ്റ് ജെറ്റ് വിമാനമാണ് ഇത്തരത്തിൽ കിട്ടുക.
യാത്രയിലുടനീളം തുല്യതയില്ലാത്ത സേവനങ്ങളാണ് ഉപഭോക്താവിന് ലഭിക്കുക. പരിപാടിയിൽ ചേരുന്നതിനായി ഒരു അസോസിയേറ്റഡ് മെംബർഷിപ് ഫീസും ഇല്ലാതെ ചുരുങ്ങിയത് 50 മണിക്കൂർ വിമാനസമയം വാങ്ങിയിരിക്കണം. ൈഫ്ലറ്റ് മണിക്കൂറും ടാക്സി ടൈമും പൂർണമായും ഉൾപ്പെടുന്നതായിരിക്കും മണിക്കൂറിെൻറ നിരക്ക്.ൈപ്രവറ്റ് ജെറ്റ് യാത്ര സുഗമവും ലളിതവുമാക്കുന്നതിെൻറ ഭാഗമായി മുൻകൂർ വാങ്ങിയ മണിക്കൂറിൽ നിശ്ചിത വാർഷിക ഉപയോഗമോ പരമാവധി ക്യാരി ഓവറോ ഇല്ല. യാത്രയുടെ 72 മണിക്കൂർ മുമ്പുവരെ ഖത്തർ എക്സിക്യൂട്ടിവിെൻറ ഉപഭോക്താക്കൾക്ക് റിസർവേഷൻ ബുക്ക് ചെയ്യാനും സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.