ഇന്ത്യയിലേക്കും തിരിച്ചും സർവിസ്: ഖത്തർ എയർവേസ് ബുക്കിങ് തുടങ്ങി
text_fieldsദോഹ: ആഗസ്റ്റ് 18 മുതൽ 31വരെ ഇന്ത്യയിൽനിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സർവിസുകൾക്കുള്ള ബുക്കിങ് ഖത്തർ എയർവേസ് ആരംഭിച്ചു.
ദോഹയിൽനിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവിസ് നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്.
ദോഹയിൽനിന്ന് ഈ 13 കേന്ദ്രങ്ങളിലേക്കും ഇവിടങ്ങളിൽനിന്ന് ദോഹയിലേക്കുമുള്ള സർവിസുകൾക്ക് ബുക്ക് ചെയ്യാം. ഇന്ത്യയും ഖത്തറും തമ്മിൽ ഒപ്പുവെച്ച എയർബബ്ൾ കരാർ പ്രകാരമാണ് സർവിസ് നടത്തുന്നത്.ഖത്തർ എയർവേസിൽ ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് വരാൻ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റിവ് സാക്ഷ്യപത്രം നിർബന്ധമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.