Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേസ്​​,...

ഖത്തർ എയർവേസ്​​, സ്​റ്റാൻഡേർഡ് ചാർട്ടേർഡ്​: 850 മില്യൻ ഡോളർ കരാർ

text_fields
bookmark_border
ഖത്തർ എയർവേസ്​​, സ്​റ്റാൻഡേർഡ് ചാർട്ടേർഡ്​: 850 മില്യൻ ഡോളർ കരാർ
cancel

ദോഹ: ഖത്തർ എയർവേസിലേക്കുള്ള ഏഴ് ബോയിങ് 787–9 വിമാനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ എയർവേസും സ്​റ്റാൻഡേർഡ് ചാർട് ടേർഡും തമ്മിൽ 850 മില്യൻ ഡോളറി​െൻറ ധനകാര്യ കരാറിൽ ഒപ്പുവെച്ചു. ഖത്തർ എയർവേസും സ്​റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കു ം തമ്മിലുള്ള ദൃഢ ബന്ധത്തെയാണ് പുതിയ കരാർ സൂചിപ്പിക്കുന്നത്.ഖത്തർ എയർവേസിന് വേണ്ടിയുള്ള സ്​റ്റാൻഡേർഡ് ചാർട്ടേർഡി​െൻറ തുടർച്ചയായ പിന്തുണക്ക് നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു. കോവിഡ്–19 പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ബാങ്കി​െൻറ പിന്തുണ വളരെ പ്രധാനപ്പെട്ടതാണെന്നും ഖത്തർ എയർവേസ്​​ ഗ്രൂപ്പ് സി. ഇ .ഒ അക്ബർ അൽ ബാകിർ പറഞ്ഞു.


കോവിഡ്–19 പശ്ചാത്തലത്തിൽ വിമാന സർവീസ്​ റദ്ദാക്കിയതിനാലും വിമാനത്താവളങ്ങൾ അടച്ചിട്ടതിനാലും ലോകത്തി​െൻറ വിവിധയിടങ്ങളിൽ കുടുങ്ങിക്കഴിയുന്നവരെ തിരികെ സ്വന്തം നാട്ടിലെത്തിക്കുന്ന പ്രയത്നത്തിലാണ് ഖത്തർ എയർവേസ്​. ഇതിനകം തന്നെ ആയിരക്കണക്കിനാളുകൾ കുടുംബങ്ങളിൽ സുരക്ഷിതമായി തിരിച്ചെത്തി.പ്രതിസന്ധിയിലും ഖത്തർ എയർവേസുമായി ബന്ധം പുതുക്കാൻ സാധിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തുന്നതായി സ്​റ്റാൻഡേർഡ് ചാർട്ടേർഡ് ചീഫ് എക്സിക്യൂട്ടിവ് ബിൽ വിേൻറഴ്സ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf news
News Summary - qatar airways-qatar-gulf news
Next Story