ഖത്തർ എയർവേസ് ബ്രിട്ടനിലെത്തിച്ചത് 45000ത്തിലധികം പേരെ
text_fieldsദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നായി 45000 ബ്രിട്ടീഷ് പൗരന്മാരെ ഖത്തർ എയർവേസ് സ്വന്തം ന ാട്ടിലെത്തിച്ചു. കോവിഡ്–19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ തന്നെ വിമാന സർവീസു കൾ റദ്ദാക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനാൽ നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നത്. ബ്രിട്ടീഷ് സർക്കാറിെൻറ പ്രത്യേക അഭ്യർഥനയിലാണ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഖത്തർ എയർവേസ് മുന്നിട്ടിറങ്ങിയത്.45000ത്തിലധികം വരുന്ന തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ സഅദ് അൽ മുറൈഖിയെ ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നുവെന്നും ബ്രിട്ടീഷ്് മിഡിലീസ്റ്റ് നോർത്താഫ്രിക്ക മന്ത്രി ജെയിംസ് ക്ലെവർലി ട്വീറ്റ് ചെയ്തു.കോവിഡ്–19 പശ്ചാത്തലത്തിൽ ലോകത്തിെൻറ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നിരവധി പേരെയാണ് ഖത്തർ എയർവേസ് ഇതിനകം അവരുടെ സ്വദേശത്തേക്ക് സുരക്ഷിതമായി എത്തിച്ചത്. ആവശ്യമെങ്കിൽ വിമാനം ചാർട്ടർ ചെയ്തും ചില രാജ്യങ്ങൾക്ക് വേണ്ടി ഖത്തർ എയർവേസ് പ്രവർത്തിച്ചുവരുന്നുണ്ട്.
നേരത്തെ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ജർമൻ പൗരന്മാരെ സ്വദേശത്ത് സുരക്ഷിതമായി എത്തിച്ചതിന് ഖത്തറിലെ ജർമൻ അംബാസഡർ ഹാൻസ് ഉദോ മ്യൂസിൽ കമ്പനിക്ക് നന്ദി അറിയിച്ചിരുന്നു.പാക്കിസ്ഥാൻ, ഫിലിപ്പൈൻ, ഇന്ത്യ, സ്വിറ്റ്സർലൻഡ്, അമേരിക്ക, കനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും വിമാനം ചാർട്ടർ ചെയ്ത് ഖത്തർ എയർവേസ് അവരവരുടെ രാജ്യത്ത് സുരക്ഷിതമായി എത്തിച്ചിരുന്നു.
ആസ്േത്രലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഒമാനി വിദ്യാർഥികളെ മസ്കത്തിലെത്തിക്കുന്നതിനും ഒമാൻ സർക്കാർ തെരഞ്ഞെടുത്തത് ഖത്തർ എയർവേസിനെയായിരുന്നു.തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നയനടപടികളാണ് ഖത്തർ എയർവേസ് സ്വീകരിച്ച് വരുന്നത്. ലോകാരോഗ്യ സംഘടന, അയാട്ട തുടങ്ങിയ സംഘടനകൾ അംഗീകരിക്കപ്പെട്ട ലോകോത്തര ശുചീകരണ സംവിധാനങ്ങളും ഉൽപന്നങ്ങളുമാണ് ഖത്തർ എയർവേസ് ഉപയോഗിക്കുന്നത്. അത്യാധുനിക എയർ ഫിൽേട്രഷൻ സംവിധാനമാണ് ഖത്തർ എയർവേസിെൻറ മറ്റൊരു സവിശേഷത. 99.97 ശതമാനം അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സാധിക്കുന്ന ഇൻഡസ്ട്രിയൽ സൈസ് ഹെപ ഫിൽട്ടറുകളാണ് കമ്പനി സംവിധാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
