വിദേശത്തുള്ള ഒമാൻ വിദ്യാർഥികളെ തിരികെയെത്തിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഒമാൻ വിദ്യാർഥികളെ തിരികെയെ ത്തിക്കുന്നതിന് ഖത്തർ എയർെവേസിൻറ പ്രത്യേക ചാർട്ടർ വിമാനങ്ങൾ. മാർച്ച് 30നും ഏപ്രിൽ ഒന്നിനുമിടയിൽ ഖത്തർ എയർവേസ ിെൻറ എയർബസ് എ 321, ബോയിങ് 777 വിമാനങ്ങളിലാണ് വിദ്യാർഥികളെ മസ്കത്തിൽ തിരികെയെത്തിച്ചത്. ആസ്േത്രലിയ, ന്യൂസിലാൻഡ്, അമേരിക്ക രാജ്യങ്ങളിൽ പഠിക്കുന്ന ഒമാനി വിദ്യാർഥികൾക്കാണ് ഇതുവഴി സ്വദേശത്തേക്ക് തിരികെ പറക്കാൻ അവസരം ലഭിച്ചത്.കോവിഡ്–19 പ്രതിരോധിക്കുന്നതിെൻറയും മുൻകരുതലെടുക്കുന്നതിെൻറയും ഭാഗമായി ലോകാടിസ്ഥാനത്തിൽ തന്നെ വിമാനത്താവളങ്ങൾ അടച്ചിടുന്ന സാഹചര്യത്തിൽ ഖത്തർ എയർവേസിെൻറ ഇടപെടൽ മൂലം നിരവധി ഒമാനികൾക്കാണ് നാടണയാനായത്. ഈ പ്രതിസന്ധി ഘട്ടത്തിലും നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങുന്നതിനും കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനും ആഗ്രഹിക്കുന്നതെന്നും എയർലൈനെന്ന നിലയിൽ അവരെ സഹായിക്കുകയെന്നത് പ്രഥമ പരിഗണനയാണെന്നും അധികൃതർ പറഞ്ഞു.
മസ്കത്തിലേക്ക് ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുത്ത ഒമാൻ അധികാരികൾക്കും വിമാനത്താവള മാനേജ്മെൻറിനും ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഖത്തർ എയർവേയ്സ് സി. ഇ. ഒ അക്ബർ അൽ ബാകിർ പറഞ്ഞു.ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 60 നഗരങ്ങളിലേക്കായി ദിവസേന 130 സർവീസുകളാണ് ഖത്തർ എയർവേസ് പ്രവർത്തിപ്പിക്കുന്നത്. കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഓരോ ദിവസവും ഓരോ നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. അത് വിമാന സർവീസുകളെയും ബാധിക്കുന്നുവെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.നേരത്തെ പാക്കിസ്ഥാൻ, ഇന്ത്യ, ഫിലിപ്പൈൻ, സ്വിറ്റ്സർലൻഡ്, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനും ഖത്തർ എയർവേസ് വിമാന സർവീസ് സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
