ഖത്തർ എയർവേയ്സിെൻറ ദോഹ–അദാന വിമാനസർവീസ് തുടങ്ങി
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തുർക്കിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമായ അദാനയിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചു. ദോഹയിൽ നിന്നുള്ള ആദ്യ വിമാനം ഇന്നലെ 11.25ഓടെ അദാന രാജ്യാന്തര വിമാനത്താവളത്തിൽ നിലം തൊട്ടു.
അദാനയിലെത്തിയ ഖത്തർ എയർവേയ്സിെൻറ ക്യൂ.ആർ 438 വിമാനത്തിന് ഈഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളം അധികൃതർ, തുർക്കി സർക്കാർ വൃത്തങ്ങൾ, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. ഖത്തർ എയർവേയ്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഇഹാബ് അമീനിെൻറ നേതൃത്വത്തിലുള്ള ഖത്തർ എയർവേയ്സ് പ്രതിനിധിക സംഘത്തെ തുർക്കിയിലെ ഖത്തർ അംബാസഡർ സലീം ബിൻ മുബാറക് അൽ ശാഫിയടക്കമുള്ള ഉന്നത സംഘം സ്വീകരിച്ചു.
അദാന ഗവർണർ മഹ്മുത് ദിമിർതാസ്, അദാന വിമാനത്താവളം ചീഫ് മാനേജർ അഹ്മത് ബുൽബുൽ തുടങ്ങിയവരും സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിച്ചേർന്നിരുന്നു. ദോഹയിൽ നിന്നും അദാനയിലേക്കുള്ള സർവീസ് ആരംഭിച്ചതിൽ അതിയായി സന്തോഷിക്കുന്നുവെന്നും തങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്നാണ് തുർക്കിയെന്നും തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായാണ് അദാനയെ കാണുന്നതെന്നും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
തുർക്കിയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ് അദാന. 2004ൽ ഇസ്താംബൂളിലെ അത്താതുർക്ക് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവേയ്സ് ആദ്യമായി ഖത്തറിൽ നിന്നുള്ള വിമാനമിറക്കിയത്. ഇസ്തംബൂളിലെ സബീഹ ഗോക്സിൻ വിമാനത്താവളത്തിനും ദോഹക്കുമിടയിൽ ദിവസേന മൂന്ന് വിമാനങ്ങളും അത്താതുർക്ക് വിമാനത്താവളം–ദോഹ സെക്ടറിൽ ആഴ്ചയിൽ 10 വിമാനങ്ങളും ദോഹ– അങ്കാറ സെക്ടറിൽ ദിവസേന ഒരു വിമാനവും നിലവിൽ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്ന് വിമാനങ്ങളായിരിക്കും അദാനയിലേക്ക് സർവീസ് നടത്തുക. ഇതോടെ ആഴ്ചയിൽ ഖത്തർ–തുർക്കി സെക്ടറിലുള്ള വിമാനങ്ങളുടെ എണ്ണം 41 ആകും. എയർബസ് എ320 വിമാനമാണ് ദോഹ–അദാനയിൽ സർവീസിന് ഉപയോഗിക്കുന്നത്. 12 ബിസിനസ് ക്ലാസുകളും 132 ഇകണോമി ക്ലാസുകളുമാണ് വിമാനത്തിനുണ്ടായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
