ഖത്തർ എയർവേസ് ഭാഗികമായി സർവിസ് പുനരാരംഭിച്ചു
text_fieldsദോഹ: ഖത്തർ എയർവേസ് സർവിസ് ഭാഗികമായി പുനരാരംഭിച്ചു. മസ്കത്തിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവിസുകളാണ് ആരംഭിച്ചത്. മസ്കത്തിൽ നിന്ന് ലണ്ടൻ, ബെർലിൻ, കോപ്പൻഹേഗൻ, മാഡ്രിഡ്, റോം, ആംസ്റ്റർഡാം എന്നീ ആറ് നഗരങ്ങളിലേക്കും റിയാദിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുമാണ് പ്രത്യേക വിമാനങ്ങൾ സർവിസ് നടത്തുക.
മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും വ്യോമപാതകൾ അടച്ചതിനെ തുടർന്നാണ് ഖത്തർ എയർവേസ് സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ആയിരക്കണക്കിന് ട്രാൻസിറ്റ് യാത്രക്കാരാണ് നിലവിൽ ദോഹയിലുള്ളത്.ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാത്ത പക്ഷം വിമാനത്താവളത്തിലേക്ക് പോകരുതെന്നും പുതിയ യാത്രാ ക്രമീകരണങ്ങളെക്കുറിച്ച് യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും ഖത്തർ എയർവേസ് അധികൃതർ അറിയിച്ചു.
വ്യോമപാത സുരക്ഷിതമാണെന്ന് സിവിൽ ഏവിയേഷൻ അധികൃതർ ഉറപ്പാക്കുന്നതു വരെ സാധാരണ വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് വെള്ളിയാഴ്ച ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

