ഖത്തർ എയർവേസ് നമ്പർ വൺ
text_fieldsദോഹ: തുടർച്ചയായി ആറാം തവണവും സ്കൈട്രാക്സ് എയർലൈൻസിെൻറ ഏറ്റവും മികച്ച എയർലൈൻസിനുള്ള പുരസ്കാരം സ്വന്തമാക്കി ഖത്തർ എയർവേസ്. ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് സീറ്റ്, പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച എയർലൈൻസ് എന്നീ ബഹുമതികളാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്. 2019 സെപ്റ്റംബർ മുതൽ 2021 ജൂൈല വരെ 23 മാസത്തിനുള്ളിൽ യാത്രക്കാരുടെ സർവേയുടെ കൂടി അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യാത്രാ സമയവും കോവിഡ് മഹാമാരികാലത്തെ സേവനവും കണക്കിലെത്തപ്പോൾ ഖത്തർ എയർവേസ് സേവനത്തിൽ നമ്പർ വൺ ആയി മാറി. 350 എയർലൈൻ കമ്പനികൾ മാറ്റുരച്ച മത്സരത്തിൽ സിങ്കപ്പൂർ എയർലൈൻസ് രണ്ടും ജപ്പാനിെൻറ നിപ്പൺ എയർവേസ് മൂന്നും സ്ഥാനത്തെത്തി.
ആത്മാർഥവും അത്ഭുതകരവുമായ സേവനത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം.
മഹാമാരിയുടെ ദുരിതകാലത്തും ഞങ്ങളിലെ വിശ്വാസം നിലനിർത്തുകയും പിന്തുണനൽകുകയും ചെയ്ത യാത്രക്കാർക്ക് നന്ദിയർപ്പിക്കുന്നു.
ഈ കാലഘട്ടത്തിലും നിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാതെ സർവിസ് നടത്തിയതിനുള്ള അംഗീകാരമായാണ് ഈ നേട്ടം കണക്കാക്കുന്നത് -ഖത്തർ എയർവേസ് സി.ഇ. അക്ബർ അൽ ബാകിർ പറഞ്ഞു.
സ്കൈട്രാക്സിെൻറ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി നേരത്തെ ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

