ഖത്തർ എയർവേസ് അമേരിക്കൻ സർവിസുകൾ 12 ആക്കുന്നു; പ്രതിവാരം 85 വിമാനങ്ങൾ
text_fieldsദോഹ: ജൂൺ ഒന്നു മുതൽ അമേരിക്കയിലെ അറ്റ്ലാൻറയിലേക്കുള്ള ഖത്തർ എയർവേസ് സർവിസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ഇതോടെ മഹാമാരിക്കുമുമ്പ് ഖത്തറിൽനിന്ന്് അമേരിക്കയിലേക്ക് നടത്തിയിരുന്ന സർവിസുകൾ എല്ലാം പ്രവർത്തനക്ഷമമാകും. കോവിഡ്-19ന് മുമ്പുണ്ടായിരുന്ന സർവിസുകളെക്കാൾ രണ്ട് അധിക സർവിസുകൾകൂടി അമേരിക്കയിലേക്ക് ഖത്തർ എയർവേസ് പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ ബോസ്റ്റൺ, മിയാമി, ന്യൂയോർക്, ഫിലഡെൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റ്ൽ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണവും വർധിപ്പിക്കുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി. ഇതോടെ ഖത്തർ-അമേരിക്ക സെക്ടറിൽ പ്രതിവാരം പ്രവർത്തിക്കുന്ന വിമാന സർവിസുകളുടെ എണ്ണം 85 ആയി കൂടും.
സർവിസുകൾ വർധിപ്പിക്കുന്നതോടെ കേപ് ടൗൺ, മാലിദ്വീപ്, സിഷൽസ്, സാൻസിബാർ തുടങ്ങി ആഫ്രിക്കയിലെയും ഏഷ്യയിലെയും മിഡിലീസ്റ്റിലെയും ഖത്തർ എയർവേസിെൻറ വിനോദസഞ്ചാര സഞ്ചാര കേന്ദ്രങ്ങളുമായി സർവിസുകൾ ബന്ധിപ്പിക്കാനാകും. കോവിഡുപോലുള്ള മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും അമേരിക്കയിലെ തങ്ങളുടെ യാത്രാക്കാരോടും വ്യാപാര പങ്കാളികളോടുമുള്ള പ്രതിബദ്ധത നിറവേറ്റാൻ ഖത്തർ എയർവേസ് സന്നദ്ധരാണെന്നും സാൻ ഫ്രാൻസിസ്കോ, സിയാറ്റ്ൽ എന്നീ പുതിയ രണ്ട് സർവിസുകളോടൊപ്പം അമേരിക്കയിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ കോവിഡിനുമുമ്പുള്ള ക്രമത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.അറ്റ്ലാൻറയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളാണ് സർവിസ് നടത്തുക. ബോസ്റ്റണിലേക്ക് ജൂലൈ മൂന്നു മുതൽ നാല് സർവിസുകളായും മിയാമിയിലേക്ക് ജൂലൈ ഏഴു മുതൽ അഞ്ച് സർവിസുകളായും എണ്ണം വർധിപ്പിക്കും. ന്യൂയോർക്കിലേക്ക് ജൂലൈ 21 മുതൽ പ്രതിദിനം രണ്ട് വിമാന സർവിസുകളാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

