സിൽവർ ജൂബിലി ഓഫറുമായി ഖത്തർ എയർവേസ്; ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ
text_fieldsദോഹ: വിമാന യാത്രികർക്ക് രാജകീയ ആകാശയാത്ര ഉറപ്പാക്കുന്ന ഖത്തറിന്‍റെ സ്വന്തം ഖത്തർ എയർവേസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വൻ ഓഫറുകളുമായി രംഗത്ത്. ജനുവരി 10 മുതൽ ഒരാഴ്ചവരെ നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫറിൽ യാത്രാ നിരക്കിൽ 25 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 16 വരെയുള്ള സിൽവർ ജൂബിലി ഓഫർ കാലളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുമായി ഒക്ടോബർ 31 വരെ യാത്രചെയ്യാം. ഖത്തറിൽ നിന്നും ഏഷ്യ, യൂറോപ്, പശ്ചിമേഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി 140 കേന്ദ്രങ്ങളിലേക്കാണ് ടിക്കറ്റ് ബുക് ചെയ്യാൻ അവസരമുള്ളത്. ബിസിനസ്, ഇകണോമി ക്ലാസുകളിലെ യാത്രാ ഓഫറുകളിൽ സീറ്റ് സെലക്ഷൻ, അധിക ബാഗേജ് അലവൻസ്, ഹോട്ടൽ ബുക്കിങ്, കാർ റെന്‍റൽ തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്.
qatarairways.com/25years എന്ന വെബ്സൈറ്റ് വഴിയോ, ഖത്തർ എയർവേസ് സെയിൽസ് ഓഫീസ് വഴിയോ, ട്രാവൽ ഏജന്‍റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
പശ്ചിമേഷ്യയിലെ നമ്പർ വൺ എയർവേസായി വളർന്ന ഖത്തർ എയർ വേസ് 1997ൽ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലാണ് പറന്നു തുടങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അറബ് മേഖലയിലെയും ലോകത്തെയും മുൻ നിര എയർലൈൻ കമ്പനിയായി മാറിയാണ് ഇപ്പോൾ 25ാം വാർഷികം ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

