ദോഹ: ലോകകപ്പ് ഫുട്ബാളിന് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ആരാധകരെ ഖത്തറിലെത്തിക്കാൻ വിവിധ ഗൾഫ് എയർലൈൻസുകളുമായി ചേർന്ന് ഷട്ട്ൽ സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ദുബൈയിൽ നിന്നും ൈഫ്ല ദുബൈ, കുവൈത്ത് സിറ്റിയിൽ നിന്നും കുവൈത്ത് എയർവേസ്, മസ്കറ്റിൽ നിന്നും ഒമാൻ എയർ, റിയാദ്, ജിദ്ദ എന്നീ സൗദി നഗരങ്ങളിൽ നിന്നും സൗദിയ എയർലൈൻസ് എന്നിവയാണ് ലോകകപ്പ് കാലയളവിൽ ഖത്തറിലേക്ക് സർവീസ് നടത്തുന്നത്.-
ഇതുസംബന്ധിച്ച് കമ്പനികളുമായി ധാരയായതായി ഖത്തർഎയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഇത്തിഹാദ് എയർവേസും എയര്‍ അറേബ്യയും അധികം വൈകാതെ ഷട്ടിൽ സർവീസിന്‍റെ ഭാഗമാവുമെന്ന സൂചനയും അദ്ദേഹം നൽകി.
24 മണിക്കൂറും ദോഹയിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന വിധത്തിലാണ് ഗൾഫ് എയർലൈനസ് കമ്പനികളുമായി ഷട്ടിൽ സർവീസ് സംബന്ധിച്ച് ധാരണാ പത്രത്തിൽ ഒപ്പവെച്ചതെന്ന് അക്ബർ അൽ ബാകിർ വിശദീകരിച്ചു.