Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ എയർവേസ് കോഴിക്കോട് സർവിസ് മേയ് ഒന്ന് മുതൽ
text_fieldsbookmark_border
ദോഹ: ഖത്തർ എയർവേസ് കോഴിക്കോട് സർവിസ് മേയ് ഒന്ന് മുതൽ പുനരാരംഭിക്കും. തടസ്സപ്പെട്ടിരുന്ന ആഗോള വിമാന സർവിസുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മനാമയിലേക്കും ഡമസ്കസിലേക്കുമുള്ള സർവിസുകളും മേയ് ഒന്നിന് ആരംഭിക്കും. നേരത്തേ, ഏപ്രിൽ 23 മുതൽ ദുബൈ, ഷാർജ സർവിസുകൾ സജീവമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 15 വരെ ടിക്കറ്റ് എടുത്തവർക്ക് ഒക്ടോബർ 31 വരെ അധിക നിരക്കില്ലാതെ തീയതി മാറ്റാനോ റീഫണ്ടിനോ സൗകര്യമുണ്ടാകും. വ്യോമപാത ഘട്ടംഘട്ടമായി പുനരാരംഭിച്ചതോടെ, ഖത്തർ എയർവേസിന് പുറമെ വിവിധ വിദേശ എയർലൈനുകളും ദോഹയിലേക്കും തിരിച്ചും സർവിസുകൾ പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങൾക്കുശേഷം വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്ന സൂചനയാണ് ഇത് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

