Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ...

ഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ മൂന്നര വർഷത്തിന്​ ശേഷം സൗദി വ്യോമ പാതയിൽ

text_fields
bookmark_border
ഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ മൂന്നര വർഷത്തിന്​ ശേഷം സൗദി വ്യോമ പാതയിൽ
cancel

ദോ​ഹ​: ഖ​ത്ത​ർ ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​േ​താ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​സി​െൻറ വി​മാ​ന​ങ്ങ​ൾ സൗ​ദി​ക്ക്​ മു​ക​ളി​ലൂ​ടെ പ​റ​ക്കാ​ൻ തു​ട​ങ്ങി. മൂ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ങ്ങ​ൾ വീ​ണ്ടും സൗ​ദി അ​റേ​ബ്യ​യു​ടെ വ്യോ​മ പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്​​ച രാ​ത്രി സൗ​ദി​ക്ക്​ മു​ക​ളി​ലൂ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്​ ബ​ർ​ഗി​ലേ​ക്കാ​ണ്​​ പ​റ​ന്ന​ത്. ഖ​ത്ത​ർ സ​മ​യം രാ​ത്രി 8.45ന്​ ​ദോ​ഹ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന ക്യു.​ആ​ർ 1365 വി​മാ​നം ജി​ദ്ദ ന​ഗ​ര​ത്തി​ന്​ മു​ക​ളി​ലൂ​ടെ ആ​ഫ്രി​ക്ക​യി​ലേ​ക്ക്​ പ​റ​ന്നു. ത​ങ്ങ​ളു​ടെ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ സൗ​ദി വ്യോ​മ​പാ​ത​യി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ടു​മെ​ന്നും അ​തി​നു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​ധി​കൃ​ത​ർ ട്വീ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

2017 ജൂ​ണി​ൽ സൗ​ദി അ​റേ​ബ്യ, ഇൗ​ജി​പ്​​ത്, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യി അ​വ​സാ​നി​പ്പി​ച്ച ന​യ​ത​ന്ത്ര ബ​ന്ധം ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ അ​ൽ​ഉ​ല​യി​ൽ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലാ​ണ്​ പു​നഃ​സ്ഥാ​പി​ച്ച​ത്.

ഇൗ ​രാ​ജ്യ​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​മാ​യി ക​ട​ൽ, ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച്​ ഖ​ത്ത​റി​ന്​ പൂ​ർ​ണ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ൽ​ഉ​ല ഉ​ച്ച​കോ​ടി​യി​ൽ ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​രം ഇൗ ​രാ​ജ്യ​ങ്ങ​ളെ​ല്ലാം ഖ​ത്ത​റു​മാ​യു​ള്ള ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. ഇ​തോ​ടെ ഖ​ത്ത​റു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി സൗ​ദി അ​റേ​ബ്യ ത്വ​രി​ത​പ്പെ​ടു​ത്തി. ഉ​ച്ച​കോ​ടി​യു​ടെ ത​ലേ​ന്ന്​ രാ​ത്രി​യി​ൽ​ത​ന്നെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​തി​ൻ​പ്ര​കാ​രം ക​ര അ​തി​ർ​ത്തി​യാ​യ സ​ൽ​വ​യി​ലെ ചെ​ക്ക് പോ​യ​ൻ​റ്​ തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ റോ​ഡി​ന്​ കു​റു​കെ സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റ്​ ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി. ക​സ്​​റ്റം​സ്, ഇ​മി​ഗ്രേ​ഷ​ൻ, ആ​രോ​ഗ്യ​വ​കു​പ്പ്​ എ​ന്നി​വ​യു​ടെ ചെ​ക്ക്​ പോ​യ​ൻ​റ്​ ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി പൂ​ർ​ണ​മാ​യും തു​റ​ന്ന്​ ഉ​ട​ൻ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സൗ​ദി വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ ഖ​ത്ത​ർ എ​യ​ർ​വേ​സി​െൻറ വി​മാ​ന​ങ്ങ​ൾ സൗ​ദി സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​രു ഭാ​ഗ​ത്തും തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം​ത​ന്നെ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ങ്ങ​ൾ സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways
News Summary - Qatar Airways in Saudi Arabia after three-and-a-half years
Next Story