കോവിഡിലും കരുത്തുചോരാതെ ഖത്തർ എയർവേസ്
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയിലും കരുത്തുചോരാതെ ഖത്തർ എയർവേസിെൻറ ചിറകുകൾ. കോവിഡ് പ്രതിസന്ധി മൂലം മറ്റ് വിമാന കമ്പനികൾ സർവിസ് നിർത്തിയപ്പോൾ ഖത്തർ എയർേവസ് ഇക്കാലയളവിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് 3.8 മില്യൻ യാത്രക്കാരെയാണ്.
ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ഇക്കാലയളവിൽ 3.8 മില്യൻ ജനങ്ങളെയാണ് അവരവരുെട ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സാധിച്ചത്. മറ്റ് കമ്പനികൾ വിമാനങ്ങൾ നിർത്തിയിട്ട സമയത്താണ് ഇതെന്ന് ഓർക്കണം. കിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എെൻറ കമ്പനിക്ക് വരുമാനം എനിക്ക് കണ്ടെത്തണം. മറ്റ് കമ്പനികൾ പ്രവർത്തനം നിർത്തിയപ്പോഴും ആളുകൾക്ക് യാത്ര മുടക്കാൻ പറ്റാതായി. ഇവർക്ക് തങ്ങൾ വാതിലുകൾ തുറന്നുകൊടുത്തു. അവരെയൊക്കെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഖത്തർ എയർവേസിനായതായും ബാകിർ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ കമ്പനികൾ തങ്ങളുടെ സർക്കാറിൽ നിന്ന് മില്യൻ കണക്കിന് സാമ്പത്തികസഹായമാണ് കോവിഡ് പ്രതിസന്ധികാലത്ത് ൈകപ്പറ്റിയിരിക്കുന്നത്. എന്നാൽ ഖത്തർ എയർവേസ് സ്വന്തം ഫണ്ടിൽ നിന്നാണ് കാര്യങ്ങൾ നിർവഹിക്കുന്നത്.
യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ 160 കോടി ഡോളറോളം ഇതിനം തിരിച്ചു നൽകി. ഒരു ലക്ഷത്തിലധികം യാത്രക്കാർക്കാണ് റീഫണ്ട് അനുവദിച്ചത്. ചില എയർലൈനുകൾ റീഫണ്ട് മരവിച്ചപ്പോഴും മറ്റു ചില എയർലൈനുകൾ റീഫണ്ട് വൗച്ചറുകളായി തിരിച്ചുനൽകിയപ്പോഴും ഖത്തർ എയർവേസ് പണം തന്നെ തിരിച്ചുനൽകുകയായിരുന്നു. മറ്റു എയര്‍ലൈനുകളേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ആഗോള കണക്ടവിറ്റി നൽകുന്ന വിമാന കമ്പനിയായി ഈയടുത്ത് ഖത്തര്‍ എയർവേസ് മാറിയിരുന്നു. വിമാനസർവിസ് മേഖലയിലെ പുതുവിവരങ്ങൾ നൽകുന്ന ആഗോളതലത്തിലെ വലിയ ട്രാവൽ ടെക് കമ്പനിയായ ഒ.എ.ജിയുടെ പുതിയ റിപ്പോർട്ടിലാണിത്.
പ്രതിവാരം ആയിരത്തിലധികം സർവിസുകളാണ് 130 ലക്ഷ്യങ്ങളിലേക്ക് കമ്പനി പറത്തുന്നത്.
നായകനായി അക്ബർ അൽബാകിർ
1997 മുതൽ ഖത്തർ എയർവേസിനെ അൽ ബാകിർ നയിക്കുന്നുണ്ട്. മികച്ച സംവിധാനങ്ങളാണ് കമ്പനിക്കുള്ളത്. ഇതിനാൽതന്നെ തനിക്ക് ശേഷവും കമ്പനി മികച്ച രീതിയിൽതന്നെ മുന്നോട്ടുകുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് കൃത്യമായ പിന്തുടർച്ചാപദ്ധതിയുണ്ട്. തെൻറ ഭരണാധികാരികളും ഖത്തരി ജനങ്ങളും തന്ന പിന്തുണയിലാണ് ഖത്തർ എയർവേസിനെ മികച്ച കമ്പനിയാക്കാൻ സാധിച്ചത്.
ഇന്നുവരെ താൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് പദവിയിൽ ഉണ്ട്. രാജ്യത്തിന് വേണ്ടിയും ജനത്തിന് വേണ്ടിയും ഇനിയും സേവനം തുടരും. ഖത്തർ അമീർ നൽകുന്ന ഏത് ചുമതലയും നിർവഹിക്കും. നിലവിൽ ഖത്തർ എയർവേസ് രാജ്യത്തിെൻറ ബ്രാൻഡാണ്. അത് മികച്ച രീതിയിൽ ഇനിയും മുന്നോട്ടുപോകും. കാർബൺ രഹിതമാവുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അക്ബർ അൽബാകിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

