Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​യ​ർ​വേ​സ്;...

ഖ​ത്ത​ർ എ​യ​ർ​വേ​സ്; ക്ലി​ക്കാ​യി ഹോ​ളി​ഡേ​സ് പാ​ക്കേ​ജ്

text_fields
bookmark_border
holiday package
cancel
camera_alt

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് ലോ​ക​ക​പ്പ് പാ​ക്കേ​ജി​ന്റെ പ​ര​സ്യം

ദോ​ഹ: ക​ഴി​ഞ്ഞ ന​വം​ബ​ർ- ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വി​നോ​ദ സ​ഞ്ചാ​ര​വി​ഭാ​ഗ​മാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് അ​വ​ത​രി​പ്പി​ച്ച പാ​ക്കേ​ജി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട്.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റും, ഖ​ത്ത​റി​ലെ താ​മ​സ​വും, ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യ​വും വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷാ​ദ്യം​ത​ന്നെ അ​വ​ത​രി​പ്പി​ച്ച പാ​ക്കേ​ജ് ​ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു.

ക​ളി​യും യാ​ത്ര​യും ആ​സ്വാ​ദ​ന​വു​മെ​ല്ലാം ഒ​ന്നി​ച്ച് വാ​ഗ്ദാ​നം ചെ​യ്ത പാ​ക്കേ​ജ് വ​ഴി 5.75 കോ​ടി ഡോ​ള​റാ​ണ് നേ​ടി​യ​തെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ക​ക​പ്പി​ന് പു​റ​മെ, വി​വി​ധ അ​ന്താ​രാ​ഷ്ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ക്ല​ബു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ഹോ​ളി​ഡേ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന പാ​ക്കേ​ജ് ടൂ​റി​സ​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ, എ​ഫ്.​സി ബ​യേ​ൺ മ്യൂ​ണി​ക് എ​ന്നീ വ​മ്പ​ൻ ക്ല​ബു​ക​ളി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളെ കാ​ണു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന അ​ൾ​ട്ടി​മേ​റ്റ് ഫാ​ൻ എ​ക്‌​സ്പീ​രി​യ​ൻ​സ് പാ​ക്കേ​ജു​ക​ളും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മാ​ച്ച് ടി​ക്ക​റ്റു​ക​ൾ ഫി​ഫ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വി​ൽ​പ​ന ആ​രം​ഭി​ക്കും മു​മ്പേ ഹോ​ളി ഡേ​സ് പാ​ക്കേ​ജ് ബു​ക്കി​ങ് ന​ൽ​കി​ത്തു​ട​ങ്ങി​യി​രു​ന്നു. നി​ല​വി​ൽ മി​ഡി​ലീ​സ്റ്റ്, യൂ​റോ​പ്, ഏ​ഷ്യാ പ​സ​ഫി​ക്, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 50 കേ​ന്ദ്ര​ങ്ങ​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​​ഡേ​സ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

വൈ​വി​ധ്യ​മാ​ർ​ന്ന അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ടൂ​റു​ക​ൾ, കാ​യി​ക ഇ​വ​ന്റ് പാ​ക്കേ​ജു​ക​ൾ, ദോ​ഹ സ്‌​റ്റോ​പ് ഓ​വ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​നി​ന്നും ഓ​ഫ​ർ ചെ​യ്യു​ന്നു​ണ്ട്. ദോ​ഹ​യെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ലും സ്‌​റ്റോ​പ് ഓ​വ​ർ പാ​ക്കേ​ജു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് വ​ലി​യ പ​ങ്ക് വ​ഹി​ച്ച​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സി​ന്റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച് ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​യും ഖ​ത്ത​ർ ടൂ​റി​സം പ​ങ്കാ​ളി​യു​മാ​യ ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ 2023-2024 കാ​ല​യ​ള​വി​ൽ സ്റ്റോ​പ് ഓ​വ​ർ പ്രോ​ഗ്രാം തി​ര​ഞ്ഞെ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

20,000ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് നാ​ല് രാ​ത്രി​ക​ൾ വ​രെ ഫോ​ർ സ്റ്റാ​ർ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള സ്‌​റ്റോ​പ് ഓ​വ​ർ പ്രോ​ഗ്രാം ഓ​ഫ​ർ ആ​സ്വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysHoliday package
News Summary - Qatar Airways- Holidays Package
Next Story