ഖത്തർ എയർവേസ് വിമാനങ്ങൾ യു.എ.ഇയിലേക്ക് പറന്നുതുടങ്ങി
text_fieldsദോഹ: യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ ഖത്തർ എയർവേസ് കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചു. ദിവസേന രണ്ട് വിമാനങ്ങളാണ് ദുബൈയിലേക്ക് പറക്കുന്നത്. അബൂദബിയിലേക്ക് ദിവേസന ഒരു വിമാനവുമുണ്ടാകും. ദോഹ ഹമദ് വിമാനത്താവളത്തിൽനിന്ന് ഖത്തർ സമയം വൈകീട്ട് ഏഴിന് പുറെപ്പടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.10ന് ദുബൈയിൽ എത്തും.
ഒരു മണിക്കൂറും 10 മിനിറ്റുമാണ് യാത്രാസമയം. 7.50ന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.55നാണ് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുക. ഒരു മണിക്കൂറും അഞ്ചുമിനിറ്റുമാണ് യാത്രാസമയം. മൂന്നരവർഷെത്ത ഉപരോധത്തിനു ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് സർവിസ് തുടങ്ങിയത്.
ഖത്തർ ഉപരോധം അവസാനിപ്പിച്ച് കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. യു.എ.ഇയിലെ യാത്രക്കാർക്ക് മേഖലയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ സേവനം ലഭ്യമാവാനുള്ള അവസരമാണ് കൈവന്നതെന്ന് ഖത്തർ എയർവേസ് അറിയിച്ചു. നിലവിൽ എണ്ണൂറിലധികം ആഴ്ചതോറുമുള്ള സർവിസുകളാണ് ലോകത്തിലെ 120 കേന്ദ്രങ്ങളിലേക്കായി ഖത്തർ എയർവേസ് നടത്തുന്നത്. സൗദിയിലേക്കുള്ള സർവിസുകൾ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ജനുവരി 26 മുതൽ ദുബൈയിൽനിന്ന് ദോഹയിലേക്കുള്ള സർവിസുകൾ ൈഫ്ലദുബൈ പുനരാരംഭിച്ചിരുന്നു.
ദിനേന രണ്ടുസർവിസുകളാണുള്ളത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യു.എ.ഇ സമയം രാവിലെ 8.45ന് വിമാനം പുറെപ്പട്ട് ഖത്തർ സമയം രാവിലെ ഒമ്പതിന് ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തും. നേരിട്ടുള്ള വിമാനത്തിെൻറ യാത്രാസമയം ഒരുമണിക്കൂറും 15 മിനിറ്റുമായിരിക്കും. മറ്റൊരു വിമാനം ദുബൈയിൽനിന്ന് വൈകീട്ട് 7.45ന് പുറപ്പെടും.
അതിനിടെ ഇത്തിഹാദ് എയർലൈൻ തങ്ങളുടെ ദോഹ സർവിസുകൾ ഫെബ്രുവരി അഞ്ചുമുതലാണ് പുനരാരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. അബൂദബിയിൽനിന്ന് ദോഹയിലേക്ക് ദിവസേനയുള്ള സർവിസാണ് നടത്തുകയെന്ന് ഇത്തിഹാദ് േഗ്ലാബൽ സെയിൽസ് ആൻഡ് കാർഗോ സീനിയർ വൈസ്പ്രസിഡൻറ് മാർട്ടിൻ ഡ്ര്യൂ പറഞ്ഞു.
ഉപരോധം പിൻവലിച്ചതോടെ ഖത്തറും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ രൂപത്തിലേക്ക് വരുകയാണ്. ജനുവരി 18ന് എയർഅറേബ്യ ഷാർജയിൽനിന്ന് േദാഹയിലേക്കുള്ള സർവിസ് തുടങ്ങിയിരുന്നു. ഖത്തറിെനതിരായ ഉപരോധത്തിനു ശേഷം യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള നേരിട്ടുള്ള വിമാനമായിരുന്നു അത്.
യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതൽ തുറന്നിരുന്നു. യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള വിമാനസർവിസ് ആദ്യമായി പ്രഖ്യാപിച്ചത് എയർ അറേബ്യയാണ്. 18 മുതൽ ഈജിപ്്ത് എയറും ഖത്തറിലേക്കുള്ള സർവിസ് തുടങ്ങിയിട്ടുണ്ട്. ഖത്തർ എയർവേസും അന്നുതന്നെ ഈജിപ്തിലേക്കുള്ള സർവിസുകൾ തുടങ്ങിയിരുന്നു. എയർ അറേബ്യ ഇൗജിപ്തിെൻറ ഖത്തറിലേക്കുള്ള നേരിട്ടുള്ള വിമാനസർവിസുകൾ ഫെബ്രുവരി രണ്ടുമുതലാണ് തുടങ്ങുന്നത്. ഇൗജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നാണ് ദോഹയിലേക്കുള്ള തങ്ങളുെട വിമാനങ്ങൾ പറക്കുകയെന്ന് എയർഅറേബ്യ ഇൗജിപ്ത് പ്രസ്താവനയിൽ അറിയിച്ചു.
അലക്സാൻഡ്രിയയിൽനിന്ന് ഈജിപ്ത് സമയം രാവിലെ 8.55നു പുറപ്പെടുന്ന E5741 (A320174) നമ്പർ വിമാനം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഉച്ച തിരിഞ്ഞ് 1.05ന് ലാൻഡ് ചെയ്യും. മൂന്നു മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം.
ബഹ്റൈനും തങ്ങളുടെ വ്യോമാതിർത്തി ഖത്തറിനായി തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

