Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേയ്​സിൻെറ...

ഖത്തർ എയർവേയ്​സിൻെറ ആദ്യവിമാനം 11ന്​ റിയാദിലേക്ക്​

text_fields
bookmark_border
qatar airways
cancel

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന്​ ശേഷം ആദ്യമായി ഖത്തർ എയർവേയ്​സിൻെറ വിമാനം ജനുവരി 11ന്​ റിയാദിലേക്ക്​. ഖത്തർ എയർവേയ്​സിൻെറ വെബ്​സൈറ്റ്​ പ്രകാരം ദോഹയിൽ നിന്ന്​ ഉച്ചകഴിഞ്ഞ്​​ 2.5ന്​ പുറപ്പെട്ട്​ വൈകുന്നേരം 3.30നാണ്​ വിമാനം സൗദിയിൽ എത്തുക.

ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു​. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്​ച രാത്രി സൗദിക്ക്​ മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്​ ബർഗിലേക്ക്​​​ പറന്നിരുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന്​ ശേഷം ആദ്യമായാണ്​ റിയാദിലേക്ക്​ ഖത്തറിൻെറ വിമാനം ജനുവരി 11ന്​ പറക്കുന്നത്​. ഈ വിമാനത്തിലേക്കുള്ള ബുക്കിങ്​ തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwayssoudiqatar
Next Story