അവധിക്കാല സർവിസുകൾ വ്യാപിപ്പിച്ച് ഖത്തർ എയർവേസ്
text_fieldsസ്പെയിനിലെ മലാഗയുടെ സൗന്ദര്യം
ദോഹ: അവധിക്കാലത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേസ്. ഇതിൻെറ ഭാഗമായി സ്പെയിനിലെ മലാഗയിലേക്കുള്ള സർവിസ് ജൂലൈ രണ്ടിന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാവിലെ എട്ടിന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക 2.40ന് മലാഗയിലെത്തും. വൈകീട്ട് 3.55ന് തിരിച്ച്് പുറപ്പെടുന്ന വിമാനം 11.55ന് ദോഹയിലെത്തും. ഖത്തർ എയർവേസിൻെറ എ350–900 വിമാനമാണ് സർവിസ് നടത്തുക. ജൂലൈ രണ്ട് മുതൽ സെപ്റ്റംബർ 12 വരെയായിരിക്കും സർവിസ്.
കോവിഡ് കാരണം നടപ്പാക്കിയ യാത്ര നിയന്ത്രണങ്ങൾ സ്പെയിൻ അധികാരികൾ പിൻവലിക്കുന്ന സാഹചര്യത്തിലാണിത്. ലോകമെമ്പാടുമുള്ള സന്ദർശകരുടെ ഇഷ്ട കേന്ദ്രമാണ് മലാഗ. പൂർണമായും വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് മലാഗയിലേക്ക് ഒരിക്കൽ കൂടി സന്ദർശനം നടത്താനുള്ള അവസരമാണ് വരാനിരിക്കുന്നത്. ഒരിക്കൽ കൂടി ലോകത്തിൻെറ വാതിലുകൾ തുറക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആഗോള സാമ്പത്തിക സാമൂഹിക പുനരുദ്ധാരണത്തിന് പിന്തുണ നൽകാൻ ഖത്തർ എയർവേസ് സജ്ജമാണെന്നും ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. സ്പെയിൻ വിനോദസഞ്ചാര മേഖലക്ക് ഖത്തർ എയർവേസിൻെറ പൂർണ പിന്തുണയുണ്ട്. കമ്പനിയെ സംബന്ധിച്ച് സ്പെയിൻ തന്ത്രപ്രധാനമായ രാജ്യമാണെന്നും അൽ ബാകിർ പറഞ്ഞു. കടുത്ത വെല്ലുവിളികൾ നിലനിൽക്കെത്തന്നെ ആഗോള ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

