Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ന്​ ഇ​ന്ത്യ​യി​ൽ വി​മാ​ന​ക​മ്പ​നി തു​ട​ങ്ങാ​ൻ പ​ദ്ധ​തി

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ന്​ ഇ​ന്ത്യ​യി​ൽ വി​മാ​ന​ക​മ്പ​നി തു​ട​ങ്ങാ​ൻ പ​ദ്ധ​തി
cancel

ദോ​ഹ: ലോ​ക​ത്തെ മു​ൻ​നി​ര വി​മാ​ന​ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ന്​ ഇ​ന്ത്യ​യി​ൽ വി​മാ​ന​ക​മ്പ​നി തു​ട​ങ്ങാ​ൻ പ​ദ്ധ​തി. ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ സി.​ഇ.​ഒ അ​ക്​​ബ​ർ അ​ൽ ബാ​ക്കി​ർ ആ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​​യ​​ർ​​ബ​​സിെ​​ൻ​​റ  എ 350–1000 േ​​ശ്ര​​ണി​​യി​​ൽ പെ​​ട്ട അ​ത്യാ​ധു​നി​ക​വി​​മാ​​നം ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സാ​ണ്​ ആ​ദ്യ​മാ​യി സ്വ​​ന്ത​മാ​ക്കി​യ​ത്. ഫ്രാ​​ൻ​​സി​​ലെ എ​​യ​​ർ​​ബ​​സ്​ ആ​​സ്​​​ഥാ​​ന​​ത്ത്​ ന​ട​ന്ന വി​മാ​ന​കൈ​മാ​റ്റ ച​ട​ങ്ങി​ലാ​ണ്​ ബാ​ക്കി​ർ ഇന്ത്യയിൽ കമ്പനി തുടങ്ങുന്ന കാര്യം പ​റ​ഞ്ഞ​ത്. 100 വി​മാ​ന​ങ്ങ​ളെ​ങ്കി​ലും ഉ​ള്ള ക​മ്പ​നി​​ക്കാണ്​ പ​ദ്ധ​തി​യി​ടു​ന്ന​ത്.

എ​ന്നാ​ൽ ഏ​ത്​ ത​ര​ത്തി​ലു​ള്ള വി​മാ​ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന​ത്​ സം​ബ​ന്ധി​േ​ച്ചാ മ​റ്റോ ഉ​ള്ള വി​വ​ര​ങ്ങ​ൾ  അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലും അ​ൽ​ബാ​ക്കി​ർ സ​മാ​ന പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഖ​ത്ത​ർ ഗ​വ​ൺ​മെ​ൻ​റി​െ​ൻ​റ  നി​ക്ഷേ​പ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന വി​മാ​ന​ക​മ്പ​നി തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു അ​ന്ന്​  ബെ​ർ​ലി​നി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എന്നാൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ വി​മാ​ന​ക​മ്പ​നി വ​ക്​​താ​വ്​ അന്ന്​ പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ​ൻ വി​മാ​ന​ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യു​ടെ ഒാ​ഹ​രി വാ​ങ്ങാ​ൻ  ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ൻ​ഡി​ഗോ അ​ത്​  നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ​ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തോ​ടെ ഖ​ത്ത​ർ​എ​യ​ർ​വേ​യ്​​സ്​  ഇ​ന്ത്യ​യു​ടെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പു​തി​യ സം​രം​ഭം തു​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നാ​ണ്​​  വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysgulf newsmalayalam newscompany in India
News Summary - Qatar airways company in India
Next Story