Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേസ്:...

ഖത്തർ എയർവേസ്: ടിക്കറ്റ് ഘടനയിൽ മാറ്റം

text_fields
bookmark_border
ഖത്തർ എയർവേസ്: ടിക്കറ്റ് ഘടനയിൽ മാറ്റം
cancel

ദോഹ: ബിസിനസ്​ ക്ലാസ്​, ഇക്കണോമി ക്ലാസ്​ ഫെയർ ഫാമിലി ടിക്കറ്റ് ഘടന ഖത്തർ എയർവേസ്​ പരിഷ്​കരിച്ചു.പുതിയ പരിഷ്​കാരം പ്രാബല്യത്തിൽ വന്നു. ഖത്തർ എയർവേസ്​ യാത്രക്കാർക്ക് പ്രയോജനമാകുന്ന രീതിയിൽ വളരെ ലളിതമായാണ് ഫെയർ ഫാമിലി ടിക്കറ്റ് ഘടനയിലുള്ള മാറ്റം. ബിസിനസ്​ ക്ലാസിൽ മൂന്നും ഇക്കണോമി ക്ലാസിൽ മൂന്നും എന്നിങ്ങനെ പുതിയ ആറ് യാത്രാ ക്ലാസുകളാണ് ഫെയർ ഫാമിലി വിഭാഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ്​ ക്ലാസിൽ ക്ലാസിക്, കംഫർട്ട്, എലീറ്റ് എന്നിങ്ങനെയും ഇക്കണോമി ക്ലാസിൽ ക്ലാസിക്, കൺവീനിയൻസ്​, കംഫർട്ട് എന്നിങ്ങനെയുമാണ് പുതിയ യാത്രക്ലാസുകൾ.

പുതിയ ടിക്കറ്റ് ഘടനയനുസരിച്ച് ഇക്കണോമി ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നർക്ക് ഓരോ ഫെയർ ഫാമിലി വിഭാഗത്തിനും അഞ്ചു കിലോ അധിക ബാഗേജ് ആനുകൂല്യം ലഭിക്കും.ഇക്കണോമി ക്ലാസിൽ കംഫർട്ട് ടിക്കറ്റിൽ ഇഷ്​ടമുള്ള സീറ്റ് തെരഞ്ഞെടുക്കാനും യാത്രക്കാരനാകും. ഇക്കണോമി കംഫർട്ട് അല്ലെങ്കിൽ ബിസിനസ്​ എലീറ്റ് ടിക്കറ്റുകളിൽ പരിധികളില്ലാതെ ടിക്കറ്റിൽ യാത്ര തീയതി മാറ്റംവരുത്താനും പൂർണമായും സൗജന്യനിരക്കിൽ റീഫണ്ടിനുള്ള അർഹതയും ലഭിക്കും. എല്ലാ ക്ലാസുകളിലെയും ഖത്തർ എയർവേസ്​ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് കൂടുതൽ ക്യൂ മൈലുകൾ നേടാനുള്ള അവസരവുമുണ്ടാകും.

ഖത്തർ എയർവേസിൽ നിന്നും നേരിട്ട് ഫെയർ ഫാമിലി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ഭാവിയിലെ യാത്രക്കുള്ള വൗച്ചറായി ടിക്കറ്റിനെ മാറ്റാനാകും.ഖത്തർ ഡ്യൂട്ടി ഫ്രീ, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഭക്ഷ്യ-പാനീയ ഔട്ട്​ ലറ്റുകളിൽ 40 ശതമാനം വരെ ഇളവുകളും ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways
Next Story