ഫാർമ ഡോട്ട് എയറോയിൽ ഇനി ഖത്തർ എയർവേയ്സ് കാർഗോയും
text_fieldsദോഹ: ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ ഗതാഗത മേഖല കൂടുതൽ മികവുറ്റതാക്കുന്നതിന് രൂപവത്കരിക്കപ്പെട്ട ആഗോള പ്ലാറ്റ്ഫോമായ ഫാർമ ഡോട്ട് എയറോയിൽ ഇനി ഖത്തർ എയർവേസ് കാർഗോയും ഉണ്ടാകും. ഫാർമ ഡോട്ട് എയറോയിലെ ഖത്തർ എയർവേസ് കാർഗോയുടെ അംഗത്വം കഴിഞ്ഞദിവസം മുതൽ നിലവിൽ വന്നു. അംഗത്വമെടുത്തതോടെ ഫാർമ ഡോട്ട് എയറോയുടെ ബോർഡ് യോഗങ്ങളിലും ഖത്തർ എയർവേസ് പങ്കെടുക്കും.
ബെൽജിയത്തിലെ ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ െപ്രാഫിറ്റ് ഓർഗനൈസേഷനാണ് (എൻ.പി.ഒ) ഫാർമ ഡോട്ട് എയറോ. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ ഗതാഗതം ലക്ഷ്യമിട്ട് എയർ കാർഗോ മേഖലയിലേക്ക് നേരിട്ട് സഹകരണം സ്ഥാപിക്കുകയും വിതരണ ശൃംഖലയിൽ വിവിധ കാർഗോ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള സൗകര്യമൊരുക്കുകയുമാണ് ഫാർമ ഡോട്ട് എയറോയുടെ ദൗത്യം.
ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിതരണ ശൃംഖല സമഗ്രമാക്കുന്നതിൽ ഫാർമ ഡോട്ട് എയറോയുമായുള്ള സഹകരണം പ്രധാന പങ്കുവഹിക്കുമെന്ന് ഖത്തർ എയർവേസ് കാർഗോ ചീഫ് ഓഫിസർ ഗ്വിലാം ഹാലെക്സ് പറഞ്ഞു.
ഫാർമ എയറോയിൽ പൂർണ അംഗത്വമെടുത്തതോടെ വിപണി വിവരങ്ങൾ അറിയുന്നതിനും പങ്കുവെക്കുന്നതിനും കമ്പനിയെ പ്രാപ്തമാക്കുമെന്നും വിവിധ എയർ കാർഗോ കമ്പനികളുമായി കൂടുതൽ സഹകരണം സ്ഥാപിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമായും ലൈഫ് സയൻസ്, മെഡ് ടെക്ക്, ഫാർമ വ്യോമഗതാഗത ശൃംഖല കൂടുതൽ ശക്തിപ്പെടുമെന്നും പുരോഗമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഫാർമ ഡോട്ട് എയറുമായി കൂടുതൽ സഹകരണം സ്ഥാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.