ഖത്തർ എയർവേസ് വലിയ കാർഗോ വിമാനങ്ങൾ വാങ്ങുന്നു
text_fieldsഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ
ദോഹ: വലിയ കാർഗോ വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസിന് പദ്ധതിയുണ്ടെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ. ഖത്തർ എയർവേസ് കാർഗോയിലെ പഴയ കാർഗോ വിമാനങ്ങൾക്ക് പകരമായി പുതിയ വലിയ കാർഗോ വിമാനങ്ങൾ എത്തിക്കാനാണ് പദ്ധതി. റഷ്യയിൽ നടന്ന സെൻറ്പീറ്റേഴ്സ് ബർഗ് രാജ്യാന്തര സാമ്പത്തിക ഫോറത്തിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ വിമാനങ്ങൾക്ക് പകരമായി പുതിയവ കാർഗോ നിരയിലേക്കെത്തിക്കാനുള്ള പദ്ധതി വർഷങ്ങളായി ഖത്തർ എയർവേസിനുണ്ട്. ബോയിങ്ങിലോ എയർബസിലോ കാർഗോ വിമാനങ്ങൾക്ക് ഓർഡർ നൽകാനാണ് പദ്ധതിയിടുന്നത്.
അതിനിടെ, മുപ്പതോ അതിലധികമോ കാർഗോ വിമാനങ്ങൾ ബോയിങ്ങിൽനിന്ന് സ്വന്തമാക്കാൻ ഖത്തർ എയർവേസ് വൻ നിക്ഷേപത്തിന് പദ്ധതിയിടുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബോയിങ്ങിെൻറ ഏറ്റവും പുതിയ ഫ്രൈറ്ററായ 777എക്സ് ജെറ്റ് ലൈനറാണ് ഖത്തർ എയർവേസിെൻറ പരിഗണനയിലുള്ളത്.
ഖത്തർ എയർവേസ് കാർഗോ നിരയിൽ നിലവിലുള്ള 30 വിമാനങ്ങളും ബോയിങ് കമ്പനിയുടേതാണ്.ലോകത്തെ മുൻനിര കാർഗോ വാഹകരാണ് ഖത്തർ എയർവേസ് കാർഗോ. ഈയടുത്ത് കാർഗോ വിമാനനിരയിലേക്ക് മൂന്ന് ബോയിങ് 777 ൈഫ്രറ്ററുകൾ കൂടി കമ്പനി വാങ്ങിയിരുന്നു. ഇവ ദീർഘദൂര കാർഗോ സർവിസുകൾക്കും കാർഗോ ചാർട്ടർ സർവിസുകൾക്കുമായാണ് ഉപയോഗിക്കുന്നത്. ഇതോടെ ആകെ കാർഗോ വിമാനങ്ങളുടെ എണ്ണം 30 ആയി വർധിച്ചു.
24 ബോയിങ് 777 ൈഫ്രറ്ററുകൾ, നാല് എയർബസ് എ330 ൈഫ്രറ്ററുകൾ, രണ്ട് ബോയിങ് 747 ൈഫ്രറ്ററുകൾ എന്നിവയാണ്ഖത്തർ എയർവേസ് കാർഗോ വിമാനങ്ങൾ.
ബോയിങ് 777 വിമാനങ്ങളുടെ ഇന്ധന ക്ഷമത, ലോങ് റേഞ്ച്, ഉന്നത പ്രവർത്തനശേഷി എന്നിവയെല്ലാം കമ്പനിയുടെ പ്രവർത്തനം സുസ്ഥിരമാക്കുന്നതിൽ നിർണായകമാണ്. ആഗോള വാണിജ്യ വിതരണ ശൃംഖലയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഇവ ഏറെ സഹായിക്കും. കോവിഡ് പ്രതിസന്ധികൾക്കിടയിൽ അവശ്യ വസ്തുക്കൾ, മരുന്നുകൾ, മറ്റു അസംസ്കൃത ഉൽപന്നങ്ങൾ എന്നിവ ലോകത്തുടനീളം എത്തിക്കുന്നതിൽ മാതൃകാപരമായ പങ്കാണ് കമ്പനി വഹിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

