Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2026 11:51 AM IST Updated On
date_range 1 Aug 2026 11:51 AM ISTഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത് സർവിസ് വിലക്ക് നീട്ടി
text_fieldsbookmark_border
ദോഹ: മേഖലയിലെ സുരക്ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവിസ് വിലക്ക് നീട്ടി ഖത്തർ എയർവേസ്. ആഗസ്റ്റ് 7 വരെ നിലവിൽ സർവിസ് നിർത്തിവെച്ചതായി ഖത്തർ എയർവേസ് വെബ്സൈറ്റിലൂടെ അറിയിച്ചു.
നേരത്തേ ജൂലൈ 31വരെ ഈ മൂന്ന് സ്ഥലങ്ങളിലേക്കുമുള്ള സർവിസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിൽ, സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് ഈ രാജ്യങ്ങളിലേക്കുള്ള സർവിസ് വിലക്ക് നീട്ടിയിരിക്കുന്നത്. വിമാന സർവിസുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

