Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​യ​ർ​വേ​സ്...

ഖ​ത്ത​ർ എ​യ​ർ​വേ​സ് എ​ത്തി​ച്ച​ത് 300 ട​ൺ ച​ര​ക്കു​ക​ൾ

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​സ് എ​ത്തി​ച്ച​ത് 300 ട​ൺ ച​ര​ക്കു​ക​ൾ
cancel

ദോ​ഹ: മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച ശേ​ഷം ഖ​ത്ത​ർ എ​യ​ർ​വേ​സ് മാ​ർ​ച്ച് ആ​ദ്യ​വാ​രം ദോ​ഹ​യി​ൽ എ​ത്തി​ച്ച​ത് 300 ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ൾ. മ​രു​ന്നു​ക​ൾ, ബേ​ബി മി​ൽ​ക്ക്, മാം​സം, മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ ഫ്ര​ഷ് ഫു​ഡ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ച്ച​ത്. ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 28 മു​ത​ൽ ഖ​ത്ത​റി​ന്റെ വ്യോ​മാ​തി​ർ​ത്തി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തേ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ​രി​മി​ത​വും സു​ര​ക്ഷി​ത​വു​മാ​യ വ്യോ​മ​പാ​ത​ക​ളി​ലൂ​ടെ ഭാ​ഗി​ക​മാ​യി വി​മാ​ന ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക അ​നു​മ​തി ല​ഭി​ച്ച​താ​യും, ഇ​ത് വ​ഴി കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ഇ​ത് രാ​ജ്യ​ത്തെ വി​ത​ര​ണ​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും വ​ലി​യ പി​ന്തു​ണ​യാ​കും. നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ ഇ​തി​നാ​യി മാ​റ്റി​വെ​ച്ചു. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ത​ട​സ്സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysQatar Newsgulf news malayalam
News Summary - Qatar Airways arrives with 300 tons of luggage
Next Story